HOME » NEWS » India » 90 PERCENT OF THE FEMALE TEACHERS SOLD THEIR GOLD ORNAMENTS TO SURVIVE THE COVID 19 LOCKDOWN PERIOD SAYS REPORT GH

ലോക്ഡൗൺ കാലം അതിജീവിക്കാ൯ 90 ശതമാനം സ്വകാര്യ സ്കൂൾ അധ്യാപികമാരും ആഭരണങ്ങൾ വിറ്റുവെന്ന് റിപ്പോർട്ട്

83 ശതമാനം പേർ അഞ്ച് മാസത്തെ വീട്ട് വാടകയെങ്കിലും നൽകാനുണ്ടെന്നും സർവ്വേ റിപ്പോർട്ട് പറയുന്നു.

News18 Malayalam | news18-malayalam
Updated: February 16, 2021, 2:49 PM IST
ലോക്ഡൗൺ കാലം അതിജീവിക്കാ൯ 90 ശതമാനം സ്വകാര്യ സ്കൂൾ അധ്യാപികമാരും ആഭരണങ്ങൾ വിറ്റുവെന്ന് റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
  • Share this:
ഹൈദരാബാദ്: ലോക്ഡൗണ് കാലത്ത് ഹൈദരാബാദിലെ 90 ശതമാനം സ്വകാര്യ സ്കൂൾ അധ്യാപികമാരും അതിജീവനത്തിനായി തങ്ങളുടെ പക്കലുള്ള സ്വർണ ആഭരണങ്ങൾ വിൽക്കുകയോ അല്ലെങ്കിൽ പണയം വെക്കുകയോ ചെയ്തുവെന്ന് റിപ്പോർട്ട്. നഗരത്തിലെ 83 ശതമാനം പേർ അഞ്ച് മാസത്തെ വീട്ട് വാടകയെങ്കിലും നൽകാനുണ്ടെന്നും സർവ്വേ റിപ്പോർട്ട് പറയുന്നു.

ഭാരത് ദേഖോ എന്ന യുവ സംഘടന നടത്തിയ സർവ്വേയിലാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തു വന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന 220 പ്രൈവറ്റ് സ്കൂൾ അധ്യാപികമാർ കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തിയത്. ഈ അധ്യാപികമാരിൽ ഒരാൾക്കു പോലും ആരോഗ്യ ഇ൯ഷൂറ൯സ് ഇല്ലെന്ന് മാത്രമല്ല അതിന്റെ ഗുണങ്ങളെ പറ്റി ബോധവാന്മാരല്ല എന്നതു കൂടി ശ്രദ്ധേയമാണ്.

Also Read- India Vs England 2nd Test| ചെന്നൈയിൽ താരമായി അശ്വിൻ; അക്സര്‍ പട്ടേലിന് 5 വിക്കറ്റ്; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

കോവിഡ് ലോക്ഡൗൺ സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപികമാരെ എങ്ങനെ മാനസികമായും ശാരീരികമായും സാമ്പത്തികമായും സ്വാധീനിച്ചു എന്ന് കണ്ടെത്താനാണ് തങ്ങൾ പ്രധാനമായും ഈ സർവേ കൊണ്ട് ഉദ്ദേശിച്ചതെന്ന് ഭാരത് ദേഖോയുടെ സ്ഥാപിക കൂടിയായ റൊമീള ഗില്ലേലയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഭരണങ്ങൾ വിൽക്കുകയും വീടു വാടക കൊടുക്കാതിരിക്കുകയും ചെയ്ത് പലരും ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങിയാണ് കഴിഞ്ഞു കൂടിയത്. സർവ്വേയിൽ പങ്കെടുത്ത 90 ശതമാനം പേരും കാശ് കടം വാങ്ങിയിട്ടുണ്ട്. 30,000 രൂപ വരെ ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയവരുണ്ട്. എല്ലാവരുടെ മുഴുവ൯ സമ്പാദ്യങ്ങളും കൊറോണ കാലത്ത് ഉപയോഗിച്ച് തീരുകയായിരുന്നു. ജോലിയില്ലാതെ വീട്ടിലിരുന്ന മാസങ്ങളിൽ വീട്ടു ചെലവുകൾ നടത്താ൯ വാഹനം വിറ്റ അധ്യാപകരും ഉണ്ട്.

Also Read- റാങ്ക് പട്ടികയുടെ നീട്ടണം; ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ ഫോര്‍മുലയുമായി ഉമ്മൻചാണ്ടി

ലോക്ഡൗണ് കാലത്ത് 40,000 രൂപക്ക് തന്റെ ഭാര്യയുടെ സ്വർണ മാല പണയപ്പെടുത്തിയെന്ന് പ്രൈവറ്റ് സ്കൂൾ അധ്യാപകനായ ജി ചന്ദ്രശേഖർ റാവു പറയുന്നു. കഴിഞ്ഞ ഇരുപത് വർഷമായി ഒരു ഹൈസ്കൂളിൽ തെലുങ്ക് അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സ്കൂൾ അധികൃതർ അദ്ദേഹത്തിന് ശമ്പളം നൽകിയിട്ടില്ല എന്നു പറയുന്നു. വീട്ടു ചെലവുകൾക്കായി തന്റെ ബൈക്ക് വിറ്റു ആർ രാമു നായിക്ക് എന്ന കണക്ക് അധ്യാപക൯. വാടക കൊടുക്കാ൯ കാശില്ലാതെ വന്നപ്പോൾ അദ്ദേഹം തന്റെ ജന്മനാടായ ഗ്രാമത്തിലേക്ക് തിരിച്ചു പോയി.
Published by: Rajesh V
First published: February 16, 2021, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories