കർണാടകയിൽ (karnataka) 19കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ (Suicide) ചെയ്തു. ജിഗനി സ്വദേശിനിയായ ഡി. സിഞ്ജനയാണ് കൊല്ലപ്പെട്ടത്. 21കാരനായ കിഷോർ കുമാർ സിഞ്ജനയെ വീട്ടിലെത്തി കൊലപ്പെടുത്തിയ ശേഷം അതേ മുറിയിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.
സ്വകാര്യ കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ് സിഞ്ജന. ഒറ്റമകളാണ് സിഞ്ജന. പിതാവ് ദോദയ്യ പ്രദേശത്തുതന്നെ ഹാർഡ്വെയർ കട നടത്തിവരികയാണ്. കിഷോർ കുമാർ പ്രദേശത്തെ ഒരു ഗോഡൗണിലെ ഡ്രൈവറാണ്. സിഞ്ജനയുടെ മാതാപിതാക്കൾ പുറത്തുപോയ സമയത്താണ് സംഭവം. വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സിഞ്ജന. കഴുത്തറുത്തായിരുന്നു കൊലപാതകം. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കിഷോർ. സിഞ്ജന പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മറ്റൊരു ദാരുണ സംഭവത്തിൽ മിരയാലഗുഡ ടൗണിലെ വീട്ടിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മിരയാലഗുഡ അശോക് നഗർ സ്വദേശിനിയായ രാജ്യ ലക്ഷ്മി (45) ആണ് മരിച്ചത്. ഭർത്താവ് കാന്ത റാവുവിനൊപ്പം അശോക് നഗറിലെ വാടക വീട്ടിലായിരുന്നു രാജ്യ ലക്ഷ്മി താമസിച്ചിരുന്നതെന്ന് ഇൻസ്പെക്ടർ എൻ സുരേഷ് വർമ പറഞ്ഞു. താനും ഭാര്യയും പുറത്തേക്ക് പോകുന്നുവെന്നും സ്ഥലത്ത് കാണില്ലെന്നും വീട്ടുടമയെ ഭർത്താവ് കാന്ത റാവു അറിയിച്ചിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.