ബലാത്സംഗശ്രമം തടഞ്ഞ 14കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു

ശരീരത്തിൽ തീ പടർന്ന പെൺകുട്ടി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഓടിയെത്തിയ അയൽവാസികൾ ഉടൻതന്നെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പ്രതിയായ ബബ്ലുവിനെ ബുധനാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

News18 Malayalam | news18
Updated: July 2, 2020, 6:04 PM IST
ബലാത്സംഗശ്രമം തടഞ്ഞ 14കാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 2, 2020, 6:04 PM IST
  • Share this:
റായ്പുർ: വീട്ടിൽ തനിച്ചായിരുന്ന പതിനാലു വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഛത്തിസ്ഗഡിലെ മുങേലി ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

മുപ്പതു വയസുള്ള ബബ്ലു ഭാസ്കർ എന്നയാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഈ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ബലാത്സംഗശ്രമത്തെ പെൺകുട്ടി ചെറുത്തുനിന്നു. ഇതിൽ കുപിതനായ ബബ്ലു മണ്ണെണ്ണ കുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

You may also like:ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം‍ [NEWS]8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ! [NEWS] മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി‍ [NEWS]

ശരീരത്തിൽ തീ പടർന്ന പെൺകുട്ടി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഓടിയെത്തിയ അയൽവാസികൾ ഉടൻതന്നെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പ്രതിയായ ബബ്ലുവിനെ ബുധനാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ഉൾപ്പെടെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തി.
First published: July 2, 2020, 6:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading