• HOME
 • »
 • NEWS
 • »
 • india
 • »
 • ഉറക്കമുണർന്നപ്പോൾ കുരങ്ങനെ കണ്ട് ഭയന്ന 45കാരൻ ഹൃദയാഘാതം മൂലം മരിച്ചു

ഉറക്കമുണർന്നപ്പോൾ കുരങ്ങനെ കണ്ട് ഭയന്ന 45കാരൻ ഹൃദയാഘാതം മൂലം മരിച്ചു

വീടിനു പുറത്തുള്ള ടാപ്പിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനായി രാജുവിന്റെ ഭാര്യ പുലർച്ചെ പുറത്തിറങ്ങിയപ്പോഴാണ് വാതിൽ വഴി കുരങ്ങ് അകത്ത് കയറിയത്

 • Last Updated :
 • Share this:
  ഹൈദരാബാദ്: ഉറക്കമുണർന്നപ്പോൾ തൊട്ടരികിൽ വലിയ കുരങ്ങനെ കണ്ട് ഭയന്ന 45കാരൻ ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ ഹനുമാൻ നഗർ നിവാസിയായ രുദ്രോജു രാജു എന്നയാളാണ് മരിച്ചത്.

  വീടിനു പുറത്തുള്ള ടാപ്പിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനായി രാജുവിന്റെ ഭാര്യ പുലർച്ചെ പുറത്തിറങ്ങിയിരുന്നു. എന്നാൽ തിരികെ കയറുന്നതിനിടെ വാതിൽ അടയ്ക്കുന്ന കാര്യം മറന്നുപോയി. ഈ വാതിലിലൂടെ കുരങ്ങൻ വീടിനുള്ളിൽ എത്തുകയായിരുന്നു. രാജുവും രണ്ടു ആൺമക്കളും ഉറങ്ങിക്കിടന്ന മുറിക്കുള്ളിലേക്കാണ് കുരങ്ങൻ കയറിയത്. മുറിയിൽ കയറിയ കുരങ്ങൻ അനങ്ങാതെ ഇരിക്കുകയായിരുന്നു. കുരങ്ങൻ മുറിക്കുള്ളിലുള്ള വിവരം രാജുവും മക്കളും അറിഞ്ഞതുമില്ല.

  എന്നാൽ രാവിലെയോടെ രാജുവിന്‍റെ ഭാര്യ മുറിയിൽ എത്തിയപ്പോഴാണ് കുരങ്ങനെ കണ്ടത്. ഇതോടെ ഭാര്യ ഭയന്നുവിറച്ച് നിലവിളിച്ചു. ഭാര്യയുടെ നിലവിളികേട്ട് ഉറക്കമുണർന്ന രാജു ആദ്യ കണ്ടത് കുരങ്ങനെയാണ്. അപ്രതീക്ഷിത കാഴ്ച കണ്ട രാജു പെട്ടെന്ന് ഭയന്നുവിറച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

  വീട്ടുകാരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽക്കാരാണ് രാജുവിനെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. പെട്ടെന്നുള്ള ഭയം കാരണമുള്ള ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടർമാർ പറയുന്നു.

  കുരങ്ങ് ശല്യം ഭയന്ന് ഒരു പൊലീസ് സ്റ്റേഷൻ; ഒടുവിലെ കാവലിന് 'പാമ്പിനെ' വരുത്തി!

  ഇടുക്കി: പോലീസുകാരെ പൊതുവെ സമൂഹത്തിന്റെ കാവൽ നായ്ക്കളായാണ് കണക്കാക്കുന്നത്. പക്ഷേ, പാമ്പുകൾ, അതും ചൈനീസ് റബർ പാമ്പുകൾ, കേരളത്തിലെ നിയമപാലകരുടെ രക്ഷകരായി മാറിയെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

  Also Read- വിദ്യാര്‍ഥികളെ നായ്ക്കളിൽനിന്ന് രക്ഷിക്കാൻ തോക്കെടുത്ത് കാവലിനിറങ്ങി രക്ഷിതാവ്

  ഹൈറേഞ്ച് ഇടുക്കിയിലെ വനാതിർത്തിയിലെ ഒരു പോലീസ് സ്റ്റേഷനിൽ, കുരങ്ങ് ഭീഷണിയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ അവർ ഒരു രസകരമായ ആശയം കണ്ടെത്തി. കേരള-തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കമ്പംമെട്ട് പോലീസ് സ്‌റ്റേഷന് പരിസരത്ത് പാമ്പുകളുടെ പകർപ്പുകൾ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ വാനരൻമാരെ വിരട്ടി ഓടിക്കുന്നത്.

  ഈ ട്രിക്ക് കുറഞ്ഞത് ഇതുവരെ വിജയിച്ചിരിക്കുന്നു. പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്റെ ഗ്രില്ലിലും സമീപത്തെ മരങ്ങളുടെ കൊമ്പുകളിലും മറ്റും ഉൾപ്പെടെ പലയിടത്തും യഥാർത്ഥ ഇഴജന്തുക്കളോട് സാമ്യമുള്ള ചൈനീസ് നിർമ്മിത പാമ്പുകൾ കിടക്കുന്നത് കാണാം.

  അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തുരത്താൻ ഇതേ കാര്യം ചെയ്യുന്ന ഒരു പ്രാദേശിക എസ്റ്റേറ്റ് സൂക്ഷിപ്പുകാരന്റെ ഉപദേശപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥർ ഇത് പരീക്ഷിച്ചത്.

  റബ്ബർ പാമ്പുകളെ കണ്ടതിന് ശേഷം ഒരു കുരങ്ങനും സ്റ്റേഷന് സമീപം എവിടെയും വരാൻ ധൈര്യപ്പെട്ടിട്ടില്ലെന്ന് കമ്പംമെട്ട് സബ് ഇൻസ്പെക്ടർ പി കെ ലാൽഭായ് പറഞ്ഞു. “സാധാരണയായി റബ്ബർ പാമ്പുകൾ കെട്ടിയിട്ടാൽ കുരങ്ങൻ ശല്യം ഉണ്ടാകില്ല” അദ്ദേഹം പറഞ്ഞു.
  Published by:Anuraj GR
  First published: