• HOME
 • »
 • NEWS
 • »
 • india
 • »
 • ഹെഡ്മാസ്റ്റർ ചെവിയ്ക്ക് പിടിച്ചു; വടി എടുക്കും മുമ്പ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാലാം ക്ലാസുകാരന് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർ ചെവിയ്ക്ക് പിടിച്ചു; വടി എടുക്കും മുമ്പ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാലാം ക്ലാസുകാരന് ദാരുണാന്ത്യം

ഹെഡ്മാസ്റ്റര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു

 • Share this:
  തെലങ്കാനയില്‍ (Telangana) ഹെഡ്മാസ്റ്ററുടെ (head master) അടി ഭയന്ന് ഓടിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. നിസാമാബാദ് ജില്ലയിലെ ഗുണ്ടാരം ഗ്രാമനിവാസിയായ ആമിറിന്റെ മകന്‍ അനീസാണ് (9) മരിച്ചത്. ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനീസ്.

  സെപ്റ്റംബര്‍ 22ന് സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ സൈലു, അനീസിനെ വിളിച്ച് ഒരു ഫോട്ടോ കോപ്പി എടുത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വളരെ വൈകിയാണ് അനീസ് സ്‌കൂളില്‍ തിരിച്ചെത്തിയത്. ഇത് ഹെഡ്മാസ്റ്ററെ രോക്ഷാകുലനാക്കുകയും അദ്ദേഹം അനീസിന്റെ ചെവി പിടിച്ച് തിരിക്കുകയും ചെയ്തു. എന്നിട്ടും ദേഷ്യം മാറാതെ അനീസിനെ അടിക്കാന്‍ വടി തിരയുന്നതിനിടെ, അനീസ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ, അനീസ് വീണു. വീഴ്ചയ്ക്കിടെ കുട്ടിയുടെ ശരീരത്തിലെ മര്‍മ്മ സ്ഥാനത്ത് പരിക്കേറ്റതിനെ അനീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു

  എന്നാല്‍, ഗ്രാമത്തലവന്മാര്‍ സംഭവത്തില്‍ നിന്നും ഹെഡ്മാസ്റ്ററെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഹെഡ്മാസ്റ്റര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും അവര്‍ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. ഗ്രാമത്തലവന്മാരുടെ സമീപനത്തില്‍ പ്രകോപിതരായ അനീസിന്റെ രക്ഷിതാക്കള്‍ ഹെഡ്മാസ്റ്ററിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

  അടുത്തിടെ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന് നേരെ വെടിയുതിര്‍ത്തതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. സിതാപൂരില്‍ ആണ് സംഭവം. ലൈസന്‍സില്ലാത്ത തോക്കാണ് കുട്ടി ഉപയോഗിച്ചിരുന്നത്. സഹപഠികളുമയി വിദ്യാര്‍ത്ഥി വഴക്കിട്ടപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടി വെടിവെച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

  കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത് പതിനൊന്നുകാരന്‍ കൊല്ലപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിന്റെ മകന്റെ കൈയിലിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. കള്ളനും പോലീസും കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ 11 വയസ്സുകാരനെ അബദ്ധത്തില്‍ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാല് പേര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കരാരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കളിക്കുന്നതിനിടെ ബിജെപി നേതാവിന്റെ മകന്‍ അദ്ദേഹത്തിന്റെ തോക്ക് എടുത്ത് 11 വയസ്സുകാരനെ അബദ്ധത്തില്‍ വെടിവെയ്ക്കുകയായിരുന്നു.

  Also Read- ആ കളി ഇനി വേണ്ട; ഓണ്‍ലൈന്‍ ചൂതാട്ട നിരോധനത്തിന് തമിഴ്‌നാട് മന്ത്രിസഭാ അംഗീകാരം

  അടുത്തിടെ കാണാതായ സ്‌കൂള്‍ അധ്യാപകനെയും വിദ്യാര്‍ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതും വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരിലെ സ്‌കൂള്‍ അധ്യാപകനായ 40-കാരനെയും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ 17-കാരിയെയുമാണ് മരിച്ച നിലയില്‍ കണ്ടത്. വിദ്യാര്‍ഥിനിയും അധ്യാപകനും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് അധ്യാപകനെയും വിദ്യാര്‍ഥിനിയെയും കാണാതായത്. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനത്തില്‍ നിന്ന് അധ്യാപകന്റെ ബൈക്കും കണ്ടെടുത്തിയിരുന്നു. അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചിരുന്നു.
  Published by:Anuraj GR
  First published: