കഴിഞ്ഞ ദിവസമാണ് ട്വിറ്ററിൽ ഒരു ചിത്രം ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. വേറെ ആരുടെയുമല്ല, കബനി വനാന്തരങ്ങളിൽ കൂടി വിഹരിക്കുന്ന കരിംപുലിയുടെ ചിത്രമായിരുന്നു അത്. കരിംപുലിയുടെ ചിത്രത്തിന് എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിക്കാൻ വരട്ടെ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ചോദിച്ചാൽ മതി, കരിംപുലിയുടെ പടം കിട്ടാൻ കുറച്ച് പാടാണ്.
'എർത്ത്' എന്ന അക്കൗണ്ടിൽ നിന്നായിരുന്നു കരിംപുലിയുടെ രണ്ട് ചിത്രങ്ങൾ ട്വീറ്റ് ചെയ്യപ്പെട്ടത്. കബനി വനാന്തരങ്ങളിലൂടെ വിഹരിക്കുന്ന കരിംപുലിയുടെ ചിത്രമെന്ന് പറഞ്ഞായിരുന്നു 'എർത്ത്' എന്ന ട്വിറ്റർ അക്കൗണ്ട് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
A black panther roaming in the jungles of Kabini, India. pic.twitter.com/UT8zodvv0m
— Earth (@earth) July 4, 2020
എന്നാൽ, ചിത്രത്തിന്റെ തൊട്ടുതാഴെ അതിന്റെ യഥാർത്ഥ സ്രഷ്ടാവ് എത്തി. "ഇത് ഞാൻ എടുത്ത ചിത്രങ്ങളാണ്. നിങ്ങൾ മറ്റുള്ളവർ എടുത്ത ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഫോട്ടോഗ്രാഫർക്ക് അതിന്റെ ക്രെഡിറ്റ് നൽകുക'- എന്നാണ് ഷാസ് ജംഗ് കുറിച്ചത്. താനെടുത്ത ഫോട്ടോകളുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ലിങ്കും അദ്ദേഹം ഒപ്പം നൽകി. ക്രെഡിറ്റ് നൽകാൻ പറ്റാത്ത പക്ഷം ചിത്രം നീക്കം ചെയ്യുന്നതാണ് നല്ലതെന്നും ഇദ്ദേഹം പറയുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.