പനാജി: ഗോവയിൽ ഭീമൻ പാറക്കല്ല് വീടിനു മുകളിൽ പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഗോവയിലെ വാസ്കോ ടൗണിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പ്രദേശത്ത് തുടരുന്ന
കനത്ത മഴയിലാണ് പാറക്കല്ല് വീടിന് മുകളിൽ വീണത്.
കുടുംബം രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത്. മലമുകളിൽ നിന്നും വീണ കല്ല് വീടിനു മുകളിൽ പതിക്കുകയായിരുന്നു. വീഴ്ച്ചയിൽ വീടിന്റെ മേൽക്കുര പൂർണമായും തകർന്നു. കല്ലിനടിയിൽ പെട്ടാണ് അറുപത്തിമൂന്ന് വയസ്സ് പ്രായമുള്ള സ്ത്രീ മരിച്ചത്.
വീട്ടിലെ മറ്റാർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല. ഇവരെ അപകട സ്ഥലത്തു നിന്നും മാറ്റി. സംഭവം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു. പാറക്കല്ലിന് അടിയിലായിട്ടായിരുന്നു വീട്ടമ്മയുടെ മൃതദേഹം. സംഭവ സ്ഥലത്തു വെച്ചു തന്നെ ഇവർ മരണപ്പെട്ടു.
You may also like: Kerala Rain Alert | സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് ഗോവയിൽ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ദക്ഷിണ കൊങ്കൺ മേഖലയിൽ ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. മുംബൈ, താനെ, റായ്ഗഡ്, പൂനെ, സതാര, സിന്ധുദുർഗ്, ഗോവ എന്നിവിടങ്ങളിലാണ് അതിശക്തമായ മഴ ലഭിക്കുക.
You may also like: 'കഴിഞ്ഞ 150 വർഷത്തിനിടയിലെ ഏറ്റവുമധികം മഴ ലഭിച്ച സെപ്റ്റംബർ' - മഴ ഇങ്ങനെ പെയ്യുകയാണെങ്കിൽ അങ്ങനെയെന്ന് തമിഴ്നാട് വെതർമാൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കനത്ത മഴയ്ക്ക് കാരണം. കേരളത്തിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാന വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂൺ സീസണിലെ പതിനൊന്നാമത്തെ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടത്.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെയാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇത്തവണത്തെ മണ്‍സൂണ്‍ സീണണിലെ 11-ാമത്തെ ന്യൂനമര്‍ദ്ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും. ന്യൂനമര്‍ദ്ദത്തിന് പുറമെ ആന്ധ്രാപ്രദേശിന് മുകളില്‍ ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് കൊങ്കണ്‍- ഗോവ മേഖലകളില്‍ മഴ കനക്കാൻ കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.