പരിശോധനയ്ക്കായി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ച് കാർ മുന്നോട്ട്; 20കാരനെതിരെ കേസെടുത്തു

വാഹനം തടയാൻ ശ്രമിച്ച പൊലീസിനെ വകവെയ്ക്കാതെ ഇയാൾ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു.

News18 Malayalam | news18
Updated: May 2, 2020, 4:00 PM IST
പരിശോധനയ്ക്കായി തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ച് കാർ മുന്നോട്ട്; 20കാരനെതിരെ കേസെടുത്തു
ലോക്ക്ഡൗണിനിടെ പരിശോധനയ്ക്കായി വാഹനം തടഞ്ഞ പൊലീസുകാരനെതിരെ ഇരുപതുകാരന്റെ അതിക്രമം
  • News18
  • Last Updated: May 2, 2020, 4:00 PM IST
  • Share this:
ജലന്ധർ: ലോക്ക്ഡൗണിനിടെ പരിശോധനയ്ക്കായി വാഹനം തടഞ്ഞ പൊലീസുകാരനെതിരെ ഇരുപതുകാരന്റെ അതിക്രമം. വാഹന പരിശോധനയ്ക്കായി തടഞ്ഞ പൊലീസിനെ കാറിന്റെ ബോണറ്റിൽ വലിച്ചിഴച്ച് കാറുമായി മുന്നോട്ടു പോയ ഇയാൾക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബേക്കറിയിലേക്ക് കർഫ്യൂ പാസ് ഇല്ലാതെ പോയ ഇയാളെ ചെക്ക് പോയിന്റിൽ വെച്ച് പൊലീസ് തടഞ്ഞിരുന്നു. അമോൽ മെഹ്മിയെന്ന ഇരുപതുകാരനാണ് കർഫ്യൂ പാസ് ഇല്ലാതെ ബേക്കറിയിലേക്ക് പുറപ്പെട്ടത്.

You may also like:ചികിത്സക്കിടെ രോഗി മരിച്ചു; കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു [NEWS]കുരങ്ങുപനി: വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണ്‍ മാതൃകയില്‍ നടപ്പാക്കും
[NEWS]
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2293 കേസുകൾ; ഇത്രയും കേസുകള്‍ ഇതാദ്യം [NEWS]

എന്നാൽ,  വാഹനം തടയാൻ ശ്രമിച്ച പൊലീസിനെ വകവെയ്ക്കാതെ ഇയാൾ വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു. വാഹനത്തിന്റെ ബോണറ്റിൽ കൈവെച്ച മുലഖ് രാജ് എന്ന ഉദ്യോഗസ്ഥനുമായി വാഹനം നൂറു മീറ്ററോളം മുന്നോട്ട് പോയി. അഡിഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗുരുദേവ് സിങ്ങാണ് വാഹനം തടഞ്ഞത്.

വാഹനം തടഞ്ഞ ഉടൻ തന്നെ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം 308,353,196,188, 34 പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു.
Published by: Joys Joy
First published: May 2, 2020, 3:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading