• HOME
 • »
 • NEWS
 • »
 • india
 • »
 • ഇൻഡിഗോ വിമാനത്തിന് അടുത്തേക്ക് കാർ എത്തി; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; വിമാന സർവീസ് റദ്ദാക്കി

ഇൻഡിഗോ വിമാനത്തിന് അടുത്തേക്ക് കാർ എത്തി; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; വിമാന സർവീസ് റദ്ദാക്കി

വിമാനം യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. കാർ വിമാനത്തിന് തൊട്ടരികിൽ എത്തിയതോടെ തലനാരിഴയ്ക്കാണ് കൂട്ടിയിടി ഒഴിവായത്

Indigo_flight_Car

Indigo_flight_Car

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനത്തിന് തൊട്ടരികിൽ കാർ എത്തിയതോടെ യാത്ര റദ്ദാക്കി. ഡൽഹി ഇന്ദിരാഗന്ധി വിമാനത്താവളത്തിൽ ഇന്നാണ് സംഭവം. ഗോ എയർ വിമാന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർ കാറാണ് ഇൻഡിഗോ വിമാനത്തിന്റെ നോസ് വീലിന് (മുന്‍വശത്തെ ചക്രം) സമീപം വരെ എത്തിയത്. ഇതോടെ പട്‌നയിലേക്ക് യാത്രതിരിക്കാനിരുന്ന ഇന്‍ഡിഗോ വിമാനം റദ്ദാക്കി. പകരം മറ്റൊരു വിമാനം സര്‍വീസിനായി ഏര്‍പ്പെടുത്തി.

  വിമാനം യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. കാർ വിമാനത്തിന് തൊട്ടരികിൽ എത്തിയതോടെ തലനാരിഴയ്ക്കാണ് കൂട്ടിയിടി ഒഴിവായത്. സംഭവത്തെ കുറിച്ച്‌ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിച്ചെങ്കിലും ബ്രെത്ത് അനസൈസര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നുവെന്നാണ് റിപ്പോർട്ട്. യാത്ര തടസ്സപ്പെട്ടതൊഴിച്ചാല്‍ വിമാനത്തിന് തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും പകരമേര്‍പ്പെടുത്തിയ വിമാനം നിശ്ചിതസമയത്ത് പട്‌നയിലേക്ക് യാത്ര തിരിച്ചെന്നും ഇൻഡിഗോ എയർലൈൻസ് വക്താവ് വക്താവ് അറിയിച്ചു.

  പറന്നുയരുന്നതിന് മുമ്ബ് റണ്‍വേയില്‍ തെന്നി മാറിയതിനെ തുടര്‍ന്ന് ജൂലായ് 28 ന് കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനം റദ്ദാക്കേണ്ടിവന്നിരുന്നു. അസമിലെ ജോര്‍ഹത് വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനയാത്രക്കാരന്‍ തന്റെ കയ്യില്‍ ബോംബുണ്ടെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ജൂലായ് 21 ന് മറ്റൊരു ഇന്‍ഡിഗോ വിമാനം റദ്ദാക്കിയിരുന്നു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 150 ഓളം വിമാനസര്‍വീസുകള്‍ മുടങ്ങിയതായി കേന്ദ്ര വ്യോമമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിൽ അറിയിച്ചിരുന്നു.

  ഇരുപത് വർഷം മുമ്പ് മുംബൈയിൽനിന്ന് കാണാതായ സ്ത്രീയെ സോഷ്യൽമീഡിയയുടെ സഹായത്തോടെ പാകിസ്ഥാനിൽ കണ്ടെത്തി

  ഇരുപത് വർഷം മുമ്പ് ജോലിക്കായി വിദേശത്തേക്ക് പോയി കാണാതായ മുംബൈ സ്വദേശിനിയായ സ്ത്രീയെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ പാകിസ്ഥാനിൽ കണ്ടെത്തി. പാകിസ്ഥാനിലെ ഹൈദരാബാദ് നഗരത്തിൽ താമസിക്കുന്ന ഹമീദ ബാനോ (70) 2002ലാണ് മുംബൈയിൽനിന്ന് പോയത്. ദുബായിൽ വീട്ടുജോലിക്കായാണ് ഹമീദ ബാനോ പോയത്. എന്നാൽ ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്‍റ് കബളിപ്പിക്കുകയായിരുന്നുവെന്നാണ് അവർ പറയുന്നത്. ദുബായ് എന്ന പേരിൽ പാകിസ്ഥാനിലേക്കാണ് ഹമീദ ബാനോയെ കൊണ്ടുപോയത്.

  പാകിസ്ഥാനിലെ ആക്ടിവിസ്റ്റായ വലിയുല്ല മറൂഫ് ചെയ്ത യൂട്യൂബ് വീഡിയോയാണ് 20 വർഷത്തിന് ശേഷം ബന്ധുക്കളുമായി ബന്ധപ്പെടാൻ ഹമീദ ബാനോയെ സഹായിച്ചത്. മുംബൈയിലെ കുർളയിലാണ് ഹമീദയുടെ കുടുംബം.

  പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഒരു പ്രധാന നഗരമായ ഹൈദരാബാദിൽ താമസിക്കാൻ തുടങ്ങിയ ബാനോ പിന്നീട് അവിടെ തന്നെയുള്ള ഒരു പുരുഷനെ വിവാഹം കഴിച്ചു, അവർക്ക് ഒരു കുട്ടി ഉണ്ടായിരുന്നു. എന്നാൽ ഭർത്താവ് പിന്നീട് മരിച്ചുവെന്നും ഹമീദ പറഞ്ഞു.

  ഹമീദയുടെ കഥ കേട്ട് വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടപ്പിച്ച അവരെ മറൂഫ് തന്റെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹമീദയെ സഹായിക്കാൻ കഴിയുന്ന മുംബൈയിലെ ഒരു സാമൂഹിക പ്രവർത്തകനെ അന്വേഷിക്കുകയും ചെയ്തുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒടുവിൽ ഖഫ്‌ലാൻ ശൈഖ് എന്നയാൾ വീഡിയോ കണ്ട് ഹമീദയെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്തു.

  തുടർന്ന് ഷെയ്ഖ് തന്റെ പ്രാദേശിക ഗ്രൂപ്പിൽ വീഡിയോ പ്രചരിപ്പിക്കുകയും കുർളയിലെ കസൈവാഡ പ്രദേശത്ത് താമസിക്കുന്ന ബാനോയുടെ മകൾ യാസ്മിൻ ബഷീർ ഷെയ്ഖിനെ കണ്ടെത്തുകയും ചെയ്തു.

  “എന്റെ അമ്മ 2002 ൽ ഒരു ഏജന്റ് വഴി ജോലിക്കായി ഇന്ത്യ വിട്ട് ദുബായിലേക്ക് പോയി. എന്നാൽ ഏജന്റിന്റെ അശ്രദ്ധ കാരണം അവർക്ക് പാകിസ്ഥാനിൽ ഇറങ്ങേണ്ടിവന്നു. അവർ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു,” യാസ്മീൻ പറഞ്ഞു.

  മുമ്പ്, വീട്ടുജോലിക്കായി ബാനോ ഖത്തറിലേക്കും പോയിരുന്നു, അവർ പറഞ്ഞു. “ഞങ്ങളുടെ അമ്മ ജീവിച്ചിരിക്കുകയും സുരക്ഷിതയാണെന്നും അറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഞങ്ങളെ സഹായിക്കണമെന്നാണ് ആഗ്രഹം” യാസ്മീൻ പറഞ്ഞു.

  ബാനോയെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ പാകിസ്ഥാൻ ഹൈക്കമ്മീഷനെ സമീപിക്കാനാണ് കുടുംബം പദ്ധതിയിടുന്നത്.
  Published by:Anuraj GR
  First published: