നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Air Accidents | മുഖ്യമന്ത്രി, ലോക്‌സഭാ സ്പീക്കർ, താരങ്ങൾ തുടങ്ങി സേനാമേധാവി വരെ; ആകാശയാത്രയിൽ ജീവൻ നഷ്‌ടപ്പെട്ട പ്രമുഖർ

  Air Accidents | മുഖ്യമന്ത്രി, ലോക്‌സഭാ സ്പീക്കർ, താരങ്ങൾ തുടങ്ങി സേനാമേധാവി വരെ; ആകാശയാത്രയിൽ ജീവൻ നഷ്‌ടപ്പെട്ട പ്രമുഖർ

  ആകാശപ്പറക്കലിനിടെ ജീവൻ നഷ്‌ടമായവരുടെ ഓർമ്മകളിലൂടെ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (Bipin Rawat) ഭാര്യയും ഉൾപ്പടെ 13 പേരുടെ മരണത്തിൽ കലാശിച്ച ഹെലികോപ്ടർ അപകടം വീണ്ടും ചില ഓർമ്മപ്പെടുത്തലുകൾക്കു കൂടി കളമൊരുക്കിയിരിക്കുകയാണ്. ഇന്ദിര ഗാന്ധിയുടെ പുത്രൻ സഞ്ജയ് ഗാന്ധി മുതൽ മലയാളത്തിന്റെ പ്രിയ നടൻ ജയൻ, നടി സൗന്ദര്യ, ബാലതാരം തരുണി തുടങ്ങിയവരുടെ ജീവൻ കവർന്നതും ഇത്തരം ആകാശയാത്രകളാണ്. ആകാശപ്പറക്കലിനിടെ ജീവൻ പൊലിഞ്ഞ (death from air accidents) പ്രമുഖരുടെ ഓർമ്മകളിലൂടെ:

   1965 സെപ്റ്റംബർ 19

   1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബൽവന്ത് റായി മേത്ത, മിതാപൂരിലെ ടാറ്റാ കെമിക്കൽസിൽ നിന്ന്, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള കച്ച് അതിർത്തിയിലേക്ക് ബീച്ച്ക്രാഫ്റ്റ് കമ്മ്യൂട്ടർ വിമാനത്തിൽ പറന്നു. മുൻ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായ ജഹാംഗീർ എൻജിനീയറാണ് വിമാനം നിയന്ത്രിച്ചത്. പാകിസ്ഥാൻ എയർഫോഴ്‌സ് പൈലറ്റ് ഖായിസ് ഹുസൈൻ ഇത് ഒരു നിരീക്ഷണ ദൗത്യമാണെന്ന് കരുതി വെടിവെച്ചിടുകയായിരുന്നു. മേത്തയുടെ ഭാര്യ, മൂന്ന് സ്റ്റാഫ് അംഗങ്ങൾ, ഒരു പത്രപ്രവർത്തകൻ, രണ്ട് ജോലിക്കാർ എന്നിവരും മേത്തക്കൊപ്പം അപകടത്തിൽ മരിച്ചു

   ഏപ്രിൽ 30, 1971

   കേരളം സ്പോർട്സ് കൌൺസിൽ സ്ഥാപകനും രാജകുടുംബാംഗവും സ്പോർട്സ് - ടൂറിസം പ്രൊമോട്ടറും, പൈലറ്റുമായ ഗോദവർമ്മ രാജ എന്ന ജി.വി. രാജ, 1971 ഏപ്രിൽ 30-ന് കുളു (കുലു) താഴ്‌വരക്കടുത്തുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു.

   മെയ് 30, 1973

   ഇന്ദിരാഗാന്ധി സർക്കാരിലെ ഉരുക്ക് മന്ത്രിയായിരുന്ന മോഹൻ കുമാരമംഗലം, 56-ാം വയസ്സിൽ ന്യൂഡൽഹിയിൽ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

   1976

   1976-ൽ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 171 അപകടത്തിൽ നടി റാണി ചന്ദ്രയും അമ്മയും മൂന്ന് സഹോദരിമാരും കൊല്ലപ്പെട്ടു. ബോംബെയിൽ നിന്ന് മടങ്ങുകയായിരുന്ന ഇവരുടെ വിമാനത്തിന് തീപിടിക്കുകയും വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിക്കുകയും ചെയ്തു. ദുബായിലെ ഒരു നൃത്ത പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു അവർ

   ജൂൺ 23, 1980

   മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധി, ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ പറന്നുയർന്ന ഗ്ലൈഡർ തകർന്ന് മരിച്ചു.

   1980 നവംബർ 16

   കോളിളക്കം എന്ന സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ അപകടത്തിൽ നടൻ ജയൻ 41-ാം വയസ്സിൽ മരിച്ചു. തമിഴ്‌നാട്ടിലെ മദ്രാസിനടുത്തുള്ള ഷോളാവരത്താണ് സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്

   1994 ജൂലൈ 9

   അന്നത്തെ പഞ്ചാബ് ഗവർണർ സുരേന്ദ്ര നാഥും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് പേർ ഉൾപ്പെടെയുള്ള 12 പേരും ഹിമാചൽ പ്രദേശിലെ പർവതനിരകളിൽ പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം വിമാനം തകർന്ന് വീണ് മരിച്ചു.

   2001 മെയ്

   അന്നത്തെ അരുണാചൽ പ്രദേശ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ദേരാ നടുംഗും മറ്റ് അഞ്ച് പേരും തവാങ്ങിനടുത്ത് പവൻ ഹൻസ് ഹെലികോപ്റ്റർ തകർന്ന് മരിച്ചു. ദൃശ്യപരത കുറവായതായിരുന്നു അപകടത്തിന് കാരണം

   സെപ്റ്റംബർ 30, 2001

   മധ്യപ്രദേശിൽ നിന്നുള്ള രാജകീയ കുടുംബത്തിലെ അംഗവും മുൻ കോൺഗ്രസ് കാബിനറ്റ് മന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യാൻ ഉത്തർപ്രദേശിലെ കാൺപൂരിലേക്ക് പോകുമ്പോൾ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

   2002 മാർച്ച് 3

   അന്നത്തെ ലോക്സഭാ സ്പീക്കറും തെലുങ്കുദേശം നേതാവുമായ ജി എം സി ബാലയോഗി ആന്ധ്രാപ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.

   2004 ഏപ്രിൽ 17

   ഭാരതീയ ജനതാ പാർട്ടിയെ പിന്തുണയ്‌ക്കുന്നതിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാംഗ്ലൂരിൽ നിന്ന് കരിംനഗറിലേക്ക് യാത്ര ചെയ്യവേ, സഹോദരൻ അമർനാഥിനൊപ്പം നടി സൗന്ദര്യ വിമാനാപകടത്തിൽ മരിച്ചു.

   2004 സെപ്റ്റംബർ

   അന്നത്തെ മേഘാലയ കമ്മ്യൂണിറ്റി വികസന മന്ത്രിയായിരുന്ന സി. സാങ്മയും മൂന്ന് നിയമസഭാംഗങ്ങളും മറ്റ് ആറ് പേരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.

   2005 മാർച്ച് 31

   ഉത്തർപ്രദേശിലെ സഹരൻപൂരിന് സമീപം ഹെലികോപ്റ്റർ തകർന്ന് ഹരിയാന മന്ത്രിമാരായ ഒ പി ജിൻഡാലും സുരേന്ദ്ര സിംഗും കൊല്ലപ്പെട്ടു.

   സെപ്റ്റംബർ 3, 2009

   അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി ചിറ്റൂർ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് പറക്കുന്നതിനിടെ നിബിഡ വനത്തിൽ അദ്ദേഹത്തിന്റെ ബെൽ 430 ഹെലികോപ്റ്റർ തകർന്ന് മരിച്ചു.

   ഏപ്രിൽ 30, 2011

   അന്നത്തെ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദോർജി ഖണ്ഡു തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്ക് അദ്ദേഹവും മറ്റ് നാല് പേരും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മരിച്ചു. പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററിന് ഗ്രൗണ്ട് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള സെലാ പാസിന് സമീപമാണ് ഖണ്ഡുവിന്റെ മൃതദേഹം കണ്ടെത്തിയത്.

   മെയ് 14, 2012

   ബാലതാരം തരുണി സച്‌ദേവ് നേപ്പാളിലെ ജോംസോം വിമാനത്താവളത്തിന് സമീപം അഗ്നി എയർ ഡോർണിയർ 228 അപകടത്തിൽപ്പെട്ട് മരിച്ചു. തരുണിയുടെ അമ്മയും അപകടത്തിൽ മരിച്ചു

   ജനുവരി 26, 2013

   അരുണാചൽ പ്രദേശിലെ തവാങ്ങിനു സമീപം മോശം കാലാവസ്ഥയിൽ മഞ്ഞുമൂടിയ മലനിരകളിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പ്രതിരോധ സഹമന്ത്രി എൻവിഎൻ സോമുവും ഒരു മേജർ ജനറലും രണ്ട് ജീവനക്കാരും ഉൾപ്പെടെ നാല് പേർ മരിച്ചു.

   ജൂലൈ 2014

   ബറേലിയിൽ നിന്ന് അലഹബാദിലേക്ക് പറക്കുകയായിരുന്ന എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ ഉത്തർപ്രദേശിലെ സിതാപൂരിൽ തകർന്ന് രണ്ട് ഓഫീസർമാർ ഉൾപ്പെടെ ഏഴ് ഐഎഎഫ് ഉദ്യോഗസ്ഥർ മരിച്ചു.

   ഒക്ടോബർ 2014

   ഉത്തർപ്രദേശിലെ ബറേലിയിൽ ആർമി ഏവിയേഷൻ യൂണിറ്റിന്റെ ചീറ്റ ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും മരിച്ചു.

   മെയ് 21, 2021

   പഞ്ചാബിലെ മോഗ ജില്ലയിലെ ലാംഗേന ഗ്രാമത്തിലെ ഒരു തുറസ്സായ മൈതാനത്ത് മിഗ് -21 യുദ്ധവിമാനം തകർന്നതിനെ തുടർന്ന് ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ് അഭിനവ് ചൗധരി മരിച്ചു.
   Published by:user_57
   First published:
   )}