നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തേങ്ങ പൊട്ടിച്ച് ബിജെപി എംഎല്‍എയുടെ റോഡ് ഉദ്ഘാടനം; തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ്; നടപടിക്ക് നിര്‍ദേശം

  തേങ്ങ പൊട്ടിച്ച് ബിജെപി എംഎല്‍എയുടെ റോഡ് ഉദ്ഘാടനം; തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ്; നടപടിക്ക് നിര്‍ദേശം

  1.16 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡാണ് തേങ്ങ ഉടച്ചപ്പോള്‍ തകര്‍ന്നത്.

  • Share this:
   തേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം(Road Inauguration) ചെയ്തപ്പോള്‍ പൊട്ടിയത് റോഡ്. ഉത്തര്‍പ്രദേശിലെ(Uttar Pradesh) ബിജ്വനോരിലെ ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഉദ്ഘാടനത്തിനം ചെയ്യാനാണ് എംഎല്‍എ സുചി മാസും ചൗധരി തേങ്ങ ഉടച്ചത് എന്നാല്‍ തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡാണ്. 1.16 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡാണ് തേങ്ങ ഉടച്ചപ്പോള്‍ തകര്‍ന്നത്.

   സംഭവത്തില്‍ ബിജെപി എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാനും എംഎല്‍എ നിര്‍ദേശിച്ചു. റോഡ് പണി പരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തു. പരിശോധിക്കാനുള്ള സാമ്പിള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ എംഎല്‍എ സ്ഥലത്ത് തുടര്‍ന്നു.

   '1.16 കോടി രൂപ മുടക്കിയാണ് റോഡ് നിര്‍മിക്കുന്നത്. 7.5 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നോട് റോഡ് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തി തേങ്ങയുടക്കാന്‍ ശ്രമിച്ചപ്പോള്‍ തേങ്ങ ഉടഞ്ഞില്ല. പക്ഷേ, റോഡിന്റെ ചില ഭാഗങ്ങള്‍ ഇളകിവന്നു. ഞാന്‍ പരിശോധിച്ചപ്പോള്‍ പണി മോശമാണെന്ന് കണ്ടു. നിലവാരമുള്ള റോഡ് പണി ആയിരുന്നില്ല. ഞാന്‍ ഉദ്ഘാടനം നിര്‍ത്തി ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിച്ചു. അദ്ദേഹം മൂന്നംഗ സമിതി രൂപീകരിച്ചു. സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.''- എംഎല്‍എ പറഞ്ഞു.

   വി മുരളീധരന് പകരം കെ മുരളീധരൻ; മന്ത്രിമാരെ പരിചയപ്പെടുത്തുന്ന പാർലമെന്റ് കൈപ്പുസ്തകം തിരികെ വാങ്ങുന്നു

   പാര്‍ലമെന്റിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ച 'ഹു ഈസ് ഹു' (Who Is Who) എന്ന കൈപ്പുസ്തകത്തില്‍ (handbook)പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന‍്റെ (V Muraleedharan) ചിത്രം തന്നെ മാറിപ്പോയി. വി മുരളീധരന്റെ ചിത്രത്തിന് പകരം കോൺഗ്രസ് എം പി കെ മുരളീധരന്റെ ചിത്രം ഉൾപ്പെടുത്തിയാണ് കൈപ്പുസ്തകം തയാറാക്കിയത്.

   മന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് വി.മുരളീധരന്റെ വിലാസത്തിനും ഫോൺ നമ്പറുകൾക്കുമൊപ്പം കെ. മുരളീധരന്റെ ചിത്രം കൊടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് അമളി സംഭവിച്ചത്.

   ബി ജെ പി നേതാവിന് പകരം കോണ്‍ഗ്രസ് നേതാവിനെ മന്ത്രിയാക്കി അവതരിപ്പിച്ചതോടെ അച്ചടിച്ച പുസ്തകമെല്ലാം തിരിച്ചെടുക്കാനാണ് തീരുമാനം. എം പിമാര്‍ക്ക് പുസ്തകം വിതരണം ചെയ്ത ശേഷമാണ് തെറ്റ് കണ്ടെത്തിയത്. ഉടന്‍ തന്നെ പുസ്തകം തിരികെ വാങ്ങുകയായിരുന്നു.
   Published by:Jayesh Krishnan
   First published: