• HOME
  • »
  • NEWS
  • »
  • india
  • »
  • 1971 ൽ ഇന്ദിരാഗാന്ധിയുടെ കാലത്തെ 'ബാലറ്റ് പേപ്പർ അട്ടിമറി'

1971 ൽ ഇന്ദിരാഗാന്ധിയുടെ കാലത്തെ 'ബാലറ്റ് പേപ്പർ അട്ടിമറി'

ബാലറ്റ് പേപ്പറുകളിൽ അദൃശ്യമായ മഷി ഉപയോഗിച്ചെന്നായിരുന്നു പരാതി

ballot representation

ballot representation

  • Share this:
    #Soumyadip Choudhury

    ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളിൽ ഹാക്കിംഗ് നടന്നെന്ന ആരോപണം ഉയർന്നതോടെ ബാലറ്റ് പേപ്പറുകളിലേക്ക് തിരികെ പോകണമെന്ന ആവശ്യവും ശക്തമായി ഉയർന്നിരിക്കുകയാണ്. രാജ്യത്തിന്റെ ഇലക്ഷൻ ചരിത്ര താളുകൾ പിന്നോട്ട് നോക്കിയാൽ ബാലറ്റ് പേപ്പറുകളും ഹാക്കിംഗ് ആരോപണങ്ങൾ നേരിട്ടതായും അതിന്റെ കേസുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടന്നതും മനസിലാക്കാൻ കഴിയും.

    ഇലക്ഷൻ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് അഞ്ചാം ജനറൽ ഇലക്ഷൻ 1971-72 കാലഘട്ടത്തിൽ ഇത്തരമൊരു ആരോപണം നേരിട്ടിരുന്നു. ബാലറ്റ് പേപ്പറുകളിൽ കൃത്രിമം വരുത്താനായി രാസപദാർഥങ്ങൾ ഉപയോഗിച്ചിരുന്നതായി 1971 മാർച്ച് 20ന് പ്രസിദ്ധീകരിച്ച ബ്ലിട്സ് ടാബ്ലോയിഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

    518 പാർലമെന്‍റ് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 200 മുതൽ 250 വരെയുള്ള സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചതായി ആരോപണം ഉണ്ട്. ബാലറ്റ് പേപ്പറുകളിൽ അദൃശ്യമായ മഷി ഉപയോഗിച്ചെന്നായിരുന്നു പരാതി. വോട്ട് ചെയ്യുമ്പോൾ മഷി അദൃശ്യമായിരിക്കുകയും 72 മണിക്കൂറിന് ശേഷം ഇന്ദിര ഗാന്ധിയുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്(R) പാർട്ടിയുടെ ചിഹ്നം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്നതായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

    Also read: 39 വര്‍ഷം; ഗാന്ധി കുടുംബത്തിന്റെ 'ഉത്തര്‍പ്രദേശ് ചലഞ്ച്'

    ഈ സംഭവത്തിന് റഷ്യൻ ബന്ധമുള്ളതായും ആരോപണം ഉയർന്നിരുന്നു. കെമിക്കൽ ഉപയോഗിച്ച് മാറ്റം വരുത്താൻ കഴിയുന്ന ഈ ബാലറ്റ് പേപ്പറുകൾ അച്ചടിച്ചതും എത്തിച്ചതും സോവിയറ്റ് യൂണിയനിൽ നിന്നാണെന്നായിരുന്നു അന്ന് ഉയർന്ന ആരോപണം.

    ആ വർഷം വെസ്റ്റ് ബംഗാളിലും അലിഗർഹിലും കോൺഗ്രസ്(R) പാര്‌‍ട്ടിക്ക് മെച്ചപ്പെട്ട വിജയം നേടാൻ സാധിച്ചില്ല. ഈ സ്ഥലങ്ങളിലെ മണ്ഡലങ്ങളിൽ 72 മണിക്കൂറിന് മുമ്പ് വോട്ട് എണ്ണിയതാണ് ഇതിന് കാരണമെന്നും ആരോപണങ്ങളെ ന്യായീകരിച്ചുകൊണ്ട് പ്രതിപക്ഷം വാദങ്ങൾ ഉയർത്തിയിരുന്നു.

    ദക്ഷിണ ദില്ലി ലോക്സഭാ മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ട ഭാരതീയ ജനസംഘത്തിന്റെ ബാൽരാജ് മാധോക്കാണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി ഭൂഷൺ പലതവണ സുപ്രീംകോടതിയിൽ ഹാജരായിരുന്നു. രാജ്യത്തെ മറ്റു കോടതികളിൽ സമാനമായ കേസുകള്‍ ആസമയത്ത് ഉണ്ടായിരുന്നു.

    Also read:സാമ്പത്തിക സംവരണത്തിന് സ്‌റ്റേ ഇല്ല; പരിശോധിക്കുമെന്ന് സുപ്രീം കോടതി

    പല ബാലറ്റ് പേപ്പറുകളും പല കളറിലാണ് കാണപ്പെടുന്നത്. ഓരോ ബാലറ്റിലും സമാനമായ ഒരു സ്ഥലത്ത് തന്നെ ചിഹ്നങ്ങള്‍ കാണുന്നു. അത്തരം സ്റ്റാമ്പുകൾക്കെല്ലാം ഒരേപോലെ സാന്ദ്രതയും, തിളക്കവും പുതിയതുമായി തോന്നുന്നു. ഈ പ്രത്യേകതകൾ ഒന്നും തന്നെ പരാജയപ്പെട്ട സ്ഥാനാർഥിയുടെ ബാലറ്റ് പേപ്പറുകളിൽ ഇല്ലെന്നായിരുന്നു ബാൽരോജ് മധോക്ക് സുപ്രീംകോടതിയിൽ വാദിച്ചത്.

    എന്നാൽ ഈ ആരോപണങ്ങൾ ഒന്നും തന്നെ നിലനിന്നില്ല. കോടതിയിൽ എത്തിയ കേസുകൾ എല്ലാം തള്ളിപ്പോയിരുന്നു. ആരോപണങ്ങൾ അന്വേഷിച്ച 1971ലെ കമ്മീഷനും ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല.
    First published: