ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തിൽ മികച്ച സേവനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ പൊലീസുകാരൻ കൈക്കൂലി കേസിൽ അറസ്റ്റിലായി. തെലങ്കാനയിലെ മഹാബുബ് നഗറിലെ പൊലീസ് കോൺസ്റ്റബിനെയാണ് ഓഗസ്റ്റ് 16ന് ആന്‍റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. മഹാബുബ് നഗറിലെ ടൗൺ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ തിരുപ്പതി റെഡ്ഡി 17, 000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.
ട്രാക്ടർ മുതലാളിയുടെ കൈയിൽ നിന്ന് കൈക്കൂലിയായി 17, 000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. മണൽ കടത്തുന്നതിനുള്ള ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ട്രാക്ടർ മുതലാളിയായ രമേഷിനോട് തിരുപതി 20, 000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നെന്ന് ആന്‌റി കറപ്ഷൻ ബ്യൂറോ ഡി എസ് പി എസ് കൃഷ്ണ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ നൽകി സജികുമാരി
തിരുപതി കൈക്കൂലി ആവശ്യപ്പെട്ടത് രമേഷ് ആന്‍റി കറപ്ഷൻ ബ്യൂറോയെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന്, ആന്‍റി കറപ്ഷൻ ബ്യൂറോ 17,000 രൂപ കൈക്കൂലി നൽകാൻ രമേഷിനോട് പറഞ്ഞു. ഇതിനെ തുടർന്നാണ് തിരുപതി അറസ്റ്റിലായത്. വ്യാഴാഴ്ച തിരുപതി ജില്ലാ കളക്ടറുടെ കൈയിൽ നിന്ന് മികച്ച പൊലീസിനുള്ള അവാർഡ് വാങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.