• HOME
  • »
  • NEWS
  • »
  • india
  • »
  • ട്രെയിനിൽ രാത്രി മുഴുവൻ യുവതി കഞ്ചാവ് വലിച്ചെന്ന പരാതിയുമായി സഹയാത്രികൻ

ട്രെയിനിൽ രാത്രി മുഴുവൻ യുവതി കഞ്ചാവ് വലിച്ചെന്ന പരാതിയുമായി സഹയാത്രികൻ

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്താണ് യുവാവ് പരാതി പറഞ്ഞത്

  • Share this:

    ട്രെയിനിൽ രാത്രി മുഴുവൻ യുവതി കഞ്ചാവ് വലിച്ചെന്ന പരാതിയുമായി സഹയാത്രികൻ. ട്വിറ്ററിൽ ഇതുസംബന്ധിച്ച വീഡിയോയും യുവാവ് പങ്കുവെച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്താണ് യുവാവ് പരാതി പറഞ്ഞത്. ടാറ്റാനഗർ-കതിഹാർ എക്‌സ്പ്രസിലാണ് സംഭവം. പർമാനന്ദ് കുമാർ എന്ന യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്.

    അസൻസോളിൽനിന്ന് കയറിയ യാത്രക്കാരിയാണ് ട്രെയിനിൽവെച്ച് രാത്രി മുഴുവൻ കഞ്ചാവും സിഗരറ്റും വലിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. എതായാലും .യുവാവിന്‍റെ പരാതി ഇന്ത്യൻ റെയിൽവേ കാര്യമായി എടുത്തിട്ടുണ്ട്. ഇയാളുടെ ട്വീറ്റിന് മറുപടിയായി, യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ റെയിൽവേ സേവ ആവശ്യപ്പെട്ടു.


    “സർ, യാത്രാവിവരങ്ങളും (പിഎൻആർ/ട്രെയിൻ നമ്പർ) മൊബൈൽ നമ്പറും ഞങ്ങളുമായി മെസേജ് വഴി കൈമാറാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് http://railmadad.indianrailways.gov.in എന്ന വെബ്‌സൈറ്റിൽ നേരിട്ട് പരാതിപ്പെടാം. അല്ലെങ്കിൽ വേഗത്തിലുള്ള പരിഹാരത്തിനായി 139 ഡയൽ ചെയ്യുക,” റെയിൽവേ സേവ ട്വീറ്റിന് മറുപടിയായി പറഞ്ഞു.

    സമാനമായ സംഭവത്തിൽ, മനീഷ് ജെയിൻ എന്ന യാത്രക്കാരൻ ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ ട്രെയിനിൽ പരസ്യമായി പുകവലിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ വീഡിയോ വൈറലായി. യാത്രക്കാരൻ പങ്കുവെച്ച വിവരമനുസരിച്ച്, രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബന്ദികുയി സ്റ്റേഷനിൽനിർത്തിയ ട്രെയിനിൽ ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ വന്ന് പുകവലിക്കരുതെന്ന് യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത് കാണാം.

    Published by:Anuraj GR
    First published: