നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജ്യൂസ് എന്നു കരുതി മദ്യം കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു; മദ്യം വാങ്ങിയ മുത്തച്ഛനും കുഴഞ്ഞുവീണുമരിച്ചു

  ജ്യൂസ് എന്നു കരുതി മദ്യം കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു; മദ്യം വാങ്ങിയ മുത്തച്ഛനും കുഴഞ്ഞുവീണുമരിച്ചു

  മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ കൊച്ചുമകന്‍റെ അവസ്ഥ കണ്ട് മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വെല്ലൂർ: ജ്യൂസാണെന്ന് കരുതി മുത്തച്ഛൻ വാങ്ങിവെച്ച മദ്യം എടുത്തു കുടിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ തിരുവലം പോലീസ് സ്റ്റേഷൻ പരിധിയിലെ അണ്ണാനഗറിലെ കന്നിക്കോയിൽ സ്ട്രീറ്റിലാണ് സംഭവം. റുകേഷ്(5) എന്ന കുട്ടിയാണ് അബദ്ധത്തിൽ മദ്യമെടുത്ത് കുടിച്ച് മരിച്ചത്. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ കൊച്ചുമകന്‍റെ അവസ്ഥ കണ്ട് മുത്തച്ഛനും മരിച്ചു.

   പോലീസ് പറയുന്നതനുസരിച്ച്, റുകേഷിന്റെ മുത്തച്ഛൻ ചിന്നസാമി (62) കഴിക്കാനായി വാങ്ങി വെച്ച ബ്രാണ്ടി കുപ്പിയിൽ ചെറിയ അളവിൽ മദ്യം അവശേഷിക്കുന്നുണ്ടായിരുന്നു. ജ്യൂസ് ആണെന്ന് തെറ്റിദ്ധരിച്ച് കുട്ടി അത് എടുത്തു കുടിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യം കുടിച്ച ഉടൻ കുട്ടിക്ക് ശ്വാസംമുട്ടാൻ തുടങ്ങി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതോടെ ആസ്തമ രോഗിയായ ചിന്നസാമി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

   ഉടൻ തന്നെ കുട്ടിയെയും മുത്തച്ഛനെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ എത്തിക്കുന്നതിന് മുമ്പ് തന്നെ ചിന്നസാമി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. റുകേഷിനെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (സിഎംസി) ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി പോലീസ് രണ്ട് മൃതദേഹങ്ങളും വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ സി ആർ പി സി (CrPC) സെക്ഷൻ 174 പ്രകാരം തിരുവാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

   പ്രണയത്തിൽനിന്ന് പിൻമാറിയെന്ന് ആരോപിച്ച് പെൺകുട്ടിയെ വീട്ടിൽ കയറി അടിച്ചു

   പത്തനംതിട്ട: പ്രണയത്തിൽ നിന്ന് പിൻമാറിയെന്ന് ആരോപിച്ച് പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പത്തനംതിട്ട വെച്ചുച്ചിറയിലാണ് സംഭവം. യുവാവ് വീട്ടിൽ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. സ്വകാര്യ സംഭാഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ എരുമേലി സ്വദേശി ആഷിക്കിനെ വെച്ചുച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.

   Also Read- ഇടുക്കിയിൽ ആറു വയസുകാരന്‍റെ കൊലപാതകം: ഭാര്യ പിണങ്ങി പോയതിന് പ്രതികാരമായെന്ന് പ്രതി; കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു

   സഹപാഠികളായിരുന്ന പരാതിക്കാരിയും യുവാവും പ്രണയത്തിലായിരുന്നു. എന്നാൽ യുവാവിന്‍റെ ചില ദുശീലങ്ങൾ കാരണം അടുത്തിടെയാണ് പെൺകുട്ടി ഈ ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നു. കൂടാതെ ഉപരിപഠനത്തിനായി വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടി. അതിനിടെയാണ് യുവാവ് വീടുകയറി പെൺകുട്ടിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

   കുറച്ചു ദിവസങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം എരുമേലിയിൽ വെച്ച് പെൺകുട്ടിയും യുവാവും തമ്മിൽ കണ്ടിരുന്നു. ഇരുവരും നടുറോഡിൽവെച്ച് വഴക്കിടുകയും ചെയ്തിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ പെൺകുട്ടിയെ ആഷിഖ് തടഞ്ഞു നിർത്തി അസഭ്യം പറയുകയായിരുന്നു. അതിന് പിന്നാലെയാണ് ആഷിഖ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്. ഇതേത്തുടർന്നാണ് ആഷിഖിനെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
   Published by:Anuraj GR
   First published:
   )}