• HOME
  • »
  • NEWS
  • »
  • india
  • »
  • A GIRL DIED AS STONE SPLINTERS HIT IN DAM CONSTRUCTION

ഡാം നിർമാണത്തിനിടയിലെ സ്ഫോടനം; മധ്യപ്രദേശിൽ കല്ല് അടർന്ന് വീണ് പന്ത്രണ്ടുകാരി മരിച്ചു

അപകടത്തിൽ പെൺകുട്ടിയുടെ സഹോദരിക്കും പരിക്ക് പറ്റിയിട്ടുണ്ട്.

Image: ANI

Image: ANI

  • Share this:
    മധ്യപ്രദേശ്: ഡാം നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തെ തുടർന്ന് കല്ല് അടർന്ന് വീണ് 12 വയസ്സുള്ള പെൺകുട്ടി മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ‍്വ ജില്ലയിലാണ് ദാരുണമായ സംഭവം. ജില്ലയിലെ രാജ്ഘഡ് ഗ്രാമത്തിലെ ഡാം നിർമാണത്തിനിടയിലാണ് അപകടമുണ്ടായത്.

    ശരീരത്തിന് മേൽ കല്ല് വീണതിനെ തുടർന്ന് പെൺകുട്ടി തൽക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ സഹോദരിക്കും പരിക്ക് പറ്റിയിട്ടുണ്ട്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


    ഇന്നലെയാണ് അപകടം നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൂപ്രണ്ടന്റ് ഓഫ് പൊലീസ് വിവേക് സിംഗ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഒരു നിർമാണതൊഴിലാളിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

    പവർ ബാങ്ക് പോലുള്ള ഉപകരണം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

    റോഡിൽ നിന്ന് ലഭിച്ച ഉപകരണം വഴി മൊബൈൽ ചാർജ് ചെയ്യാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശ് ഉമറിയ ജില്ലാ സ്വദേശിയായ റാം സാഹിൽ പൽ (28) ആണ് പവർ ബാങ്കെന്ന് സംശയിക്കുന്ന ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിച്ച് മരിച്ചത്. ചപ്രോഡ് ഗ്രാമത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം എന്നാണ് പൊലീസ് പറയുന്നത്. മൻപുർ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തന്‍റെ ഫാമിലേക്ക് പോകുന്ന വഴിയാണ് മൊബൈൽ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന പവർ ബാങ്ക് പോലുള്ള ഒരു ഉപകരണം റോഡിൽ നിന്നും യുവാവിന് ലഭിക്കുന്നത്.

    You may also like:പാതയോരത്ത് കഞ്ചാവ് ചെടി നട്ട് പരിസ്ഥിതി ദിനാചരണം നടത്തിയ 'പ്രകൃതി സ്നേഹികളെ' എക്സൈസ് തിരയുന്നു

    ഫാമിൽ നിന്നും തിരികെ മടങ്ങിയെത്തിയ ഇയാൾ അയൽവാസിയുടെ വീട്ടിൽ വച്ചാണ് റോഡിൽ നിന്നും ലഭിച്ച 'പവർ ബാങ്ക്' വഴി മൊബൈൽ ചാർജ് ചെയ്യാൻ ശ്രമിച്ചത്. ഉപകരണം പൊട്ടിത്തെറിച്ച് സംഭവസ്ഥലത്തു വച്ചു തന്നെ റാം മരിച്ചു എന്നാണ് പൊലീസ് സബ് ഡിവിഷണൽ ഓഫീസർ ഭാരതി ജാട്ട് അറിയിച്ചത്. ‌‌

    പവർ ബാങ്ക് തന്നെയാണോ അതോ മറ്റെതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് ഉപകരണമായിരുന്നോ അത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് സയൻസ് ലാബിന്‍റെ സഹായം തേടിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ അതൊരു സ്ഫോടക വസ്തുവല്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും ഭാരതി ജാട്ട് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
    Published by:Naseeba TC
    First published:
    )}