അമിത വേഗതയിൽ ഓടിച്ച ആഢംബര കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് നാല് പേർ മരിച്ചു. ഫെയ്സ്ബുക്കിൽ ലൈവിട്ട് അമിത വേഗതിയിലോടിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയിലാണ് അപകടം നടന്നത്.
230 കിലോമീറ്റർ വേഗത്തിലാണ് ഇവർ കാർ ഓടിച്ചിരുന്നത് എന്നാണ് അപകടത്തിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും. അപകടസ്ഥലത്തുവെച്ച് തന്നെ ഇവർ മരണപ്പെടുകയും ചെയ്തു.
UP | Four people have lost their lives in an accident that took place on Purvanchal Expressway in Sultanpur dist. A high-speed BMW car collided with a container coming from the opposite direction. The deceased were residents of Uttarakhand: Ravish Kumar Gupta, DM Sultanpur pic.twitter.com/1Sv08SnG0z
— ANI UP/Uttarakhand (@ANINewsUP) October 14, 2022
കാർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബിഎംഡബ്ല്യൂ കാർ പൂർണമായും തകർന്നു. 100 കിലോമീറ്റർ വേഗപരിധിയുള്ള ദേശീയപാതയിലാണ് 230 കിലോമീറ്ററിൽ കാർ ഓടിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.