HOME » NEWS » India »

ബാക്കിയുള്ള ലോൺതുക മൂന്നര രൂപ അടിയന്തരമായി അടയ്ക്കണമെന്ന് ബാങ്ക്; 15 കിലോമീറ്റർ നടന്ന് കർഷകൻ

അതേസമയം, വാർത്ത വൈറലായതിനെ തുടർന്ന് നിരവധി പേരാണ് ബാങ്കിന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ചത്. എന്ത് കാരണമായാലും 15 കിലോമീറ്റർ ദൂരം നടക്കാൻ കർഷകനെ നിർബന്ധിക്കാൻ പാടില്ലായിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും വാദം.

News18 Malayalam | news18
Updated: June 27, 2020, 9:10 PM IST
ബാക്കിയുള്ള ലോൺതുക മൂന്നര രൂപ അടിയന്തരമായി അടയ്ക്കണമെന്ന് ബാങ്ക്; 15 കിലോമീറ്റർ നടന്ന് കർഷകൻ
bank
  • News18
  • Last Updated: June 27, 2020, 9:10 PM IST
  • Share this:
#ഡി.പി സതീഷ്

ബംഗളൂരു: ലോൺ തുകയിൽ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന മൂന്ന് രൂപയും 46 പൈസയും അടയ്ക്കാൻ 15 കിലോമീറ്റർ ദൂരം നടന്ന് ഒരു കർഷകൻ. ഷിമോഗ ജില്ലയിലെ മലയോര മേഖലയിലെ ഒരു പാവപ്പെട്ട കർഷകനാണ് ലോൺ തുക അടയ്ക്കാൻ ഇത്രയും ദൂരം നടക്കേണ്ടി വന്നത്.

പശ്ചിമഘട്ടത്തിലെ വനമേഖലയ്ക്ക് സമീപമുള്ള ബറുവെ ഗ്രാമത്തിലുള്ള അമഡെ ലക്ഷ്മിനാരായണയ്ക്ക് ആണ് സമീപത്തുള്ള ചെറിയ ടൗണിലെ കാനറ ബാങ്കിൽ നിന്ന് വിളി വന്നത്. ലോൺ തുക അടയ്ക്കാൻ എത്രയും പെട്ടെന്ന് ബാങ്കിൽ എത്തണമെന്ന് ആയിരുന്നു ആവശ്യം.

എന്നാൽ, ഇത് സംബന്ധിച്ചുള്ള ബാക്കി വിശദാംശങ്ങളൊന്നും ബാങ്ക് അധികൃതർ ഇദ്ദേഹത്തിന് നൽകിയതുമില്ല.

You may also like:സാമ്പത്തിക തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്‍ [NEWS]കോവിഡ് കേരളത്തിലെ വാഹനാപകടം കുറച്ചു [NEWS] എസ്.എസ്.എല്‍.സി. ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2020 മൊബൈല്‍ ആപ്പും [NEWS]

ബാങ്കിൽ നിന്നുള്ള വിളി കേട്ട് പരിഭ്രാന്തനായ ലക്ഷ്മിനാരായണ 15 കിലോമീറ്റർ നടന്ന് ബാങ്കിലെത്തി. ലോക്ക്ഡൗൺ ആയതിനാൽ ഈ ഭാഗത്ത് ബസ് സർവീസുകളും ഇല്ലായിരുന്നു.

കിലോമീറ്ററുകൾ നടന്ന് ബാങ്കിലെത്തിയ അദ്ദേഹത്തിനോട് അടയ്ക്കാനുള്ള ബാക്കി തുകയായ മൂന്ന് രൂപ 46 പൈസ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബാങ്കുകാർ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയ കർഷകൻ ബാക്കിയുള്ള തുക അടച്ച് ലോൺ കടം വീട്ടി.

അതേസമയം, ബാങ്കിൽ നിന്ന് 35,000 രൂപയുടെ കാർഷിക ലോൺ താൻ എടുത്തിരുന്നെന്നും ഇതിൽ 32,000 രൂപ സർക്കാർ എഴുതി തള്ളുകയും ബാക്കിയുള്ള 3,000 രൂപ ഏതാനും മാസം മുമ്പ് അടച്ച് ലോൺ തീർക്കുകയും ചെയ്തു.

"എത്രയും പെട്ടെന്ന് ബാങ്കിൽ എത്തണമെന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ പരിഭ്രമിച്ചു പോയി. ലോക്ക്ഡൗൺ ആയതിനാൽ ബസ് ഉണ്ടായിരുന്നില്ല. ഒരു സൈക്കിള് പോലും എനിക്കില്ല. ലോൺ തുകയിൽ ബാക്കിയുണ്ടായിരുന്ന മൂന്ന് രൂപ 46 പൈസ അടച്ചുതീർക്കാൻ നടന്നാണ് ഞാൻ ബാങ്കിലെത്തിയത്. ബാങ്കിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നെ വളരെ വേദനിപ്പിച്ചു" - അദ്ദേഹം പറഞ്ഞു.

അതേസമയം, ബാങ്കിൽ ഓഡിറ്റിംഗ് നടക്കുന്നതിനാൽ അദ്ദേഹത്തിന് ലോൺ പുതുക്കാൻ ബാക്കി തുകയായ 3 രൂപ 46 പൈസ അടയ്ക്കണമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഒപ്പും ആവശ്യമായിരുന്നെന്ന് പ്രദേശത്തെ കാനറ ബാങ്ക് മാനേജർ എൽ പിംഗ്വ പറഞ്ഞു.

അതേസമയം, വാർത്ത വൈറലായതിനെ തുടർന്ന് നിരവധി പേരാണ് ബാങ്കിന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ചത്.
എന്ത് കാരണമായാലും 15 കിലോമീറ്റർ ദൂരം നടക്കാൻ കർഷകനെ നിർബന്ധിക്കാൻ പാടില്ലായിരുന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും വാദം.
First published: June 27, 2020, 9:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories