നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • റൈസിംഗ് ഇന്ത്യ സമ്മേളനം 2020ലേക്ക് ഒരു എത്തിനോട്ടം

  റൈസിംഗ് ഇന്ത്യ സമ്മേളനം 2020ലേക്ക് ഒരു എത്തിനോട്ടം

  ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താശൃംഖലയുടെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനമായ 2020 റൈസിംഗ് ഇന്ത്യ സമ്മേളനത്തിൽ ചിന്തകരും പണ്ഡിതരും രാജ്യത്തിൻറെ അഭ്യുദയാകാംക്ഷികളും ഒത്തുകൂടി ആഗോളതലത്തിൽ ഇന്ത്യയുടെ വളർച്ചയും ഉയർച്ചയും ചർച്ചചെയ്യുന്നു

  Rising India 2020

  Rising India 2020

  • Share this:
   മൂന്നാമത് ന്യൂസ്18 റൈസിംഗ് ഇന്ത്യ സമ്മേളനം തുടങ്ങാൻ ഇനി ഏതാനും നാളുകൾ മാത്രം. വേദാന്ത റിസോഴ്സസ് അവതരിപ്പിക്കുന്ന ദ്വിദിന സമ്മേളനം 'ഇന്ത്യൻ നൂറ്റാണ്ടിനായുള്ള തയാറെടുപ്പുകൾ' എന്ന വിഷയത്തിൽ ചർച്ച തുടങ്ങിവെക്കുന്ന സംവാദങ്ങൾ കാഴ്ചവെക്കുന്നു. ന്യൂഡൽഹിയിൽ 2020 മാർച്ച് 18നും 19നും നടക്കുന്ന വാർത്താലോകം ഉറ്റുനോക്കുന്ന പരിപാടിയിൽ നയതന്ത്രജ്ഞരും സാംസ്കാരികനായകരും അന്താരാഷ്ട്ര പ്രഭാഷകരും വിദഗ്ധരും വേദി പങ്കിടുന്നു.

   ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താശൃംഖലയുടെ ഏറ്റവും പ്രധാനപ്പെട്ട സമ്മേളനമായ 2020 റൈസിംഗ് ഇന്ത്യ സമ്മേളനത്തിൽ ചിന്തകരും പണ്ഡിതരും രാജ്യത്തിൻറെ അഭ്യുദയാകാംക്ഷികളും ഒത്തുകൂടി ആഗോളതലത്തിൽ ഇന്ത്യയുടെ വളർച്ചയും ഉയർച്ചയും ചർച്ചചെയ്യുന്നു. നിരവധി സംവാദങ്ങൾ ഉൾക്കൊള്ളുന്ന പരിപാടി തുടങ്ങുന്നത് തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗത്തോടെയാണ്.

   'എർത്ത് ഡിവിഡൻറ്: ഇന്ത്യാസ് ഗ്രോത്ത് ഇമ്പരേറ്റിവ്' എന്ന വിഷയത്തിലെ സംവാദത്തിൽ എഫ്ഐഎംഐ പ്രസിഡൻറ് സുനിൽ ദുഗ്ഗൽ, ന്യൂമോണ്ട് സിഇഒയും പ്രസിഡൻറുമായ ടോം പാമർ, വേദാന്ത റിസോഴ്സസ് ആഗോള സിഇഒ ശ്രീനിവാസൻ വെങ്കടകൃഷ്ണൻ, ഖനി, കൽക്കരി, നിയമസഭാ വകുപ്പുകളുടെ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ പങ്കെടുക്കുന്നു.

   BEST PERFORMING STORIES:സ്കൂളുകൾക്കും നഴ്സറികൾക്കും 'അപ്രതീക്ഷിത' അവധി; കുരുക്കിലായത് സർക്കാർ- സ്വകാര്യ ജീവനക്കാർ [NEWS]പാട്ടുപാടി കൊറോണയെ നേരിടാൻ ദിശ; കൂട്ടിന് മലയാള സിനിമാ ഗാനങ്ങൾ [NEWS]മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ഇന്ത്യയിൽ താത്കാലിക വിസാ നിരോധനം; പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു [NEWS]

   അന്തരാഷ്ട്ര സാഹസികയാത്രികയും ടെഡ് പ്രഭാഷകയുമായ സാറ പാർസക് നയിക്കുന്ന 'ഇൻക്രെഡിബിൾ ഇന്ത്യ 2.0' സംവാദത്തിൽ സർക്കാരിൻറെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് എന്നിവർ പിന്നീട് ചേരും. 'ബ്രിഡ്ജിംഗ് ദ ഡിജിറ്റൽ ഡിവൈഡ്', 'പുഷിംഗ് ടെക്ക്സ് ന്യൂ ഫ്രണ്ടിയേഴ്സ്', 'സസ്റ്റെയ്നബിലിറ്റി മാറ്റേഴ്സ്', 'ലിബറൽ ആർട്ട്സ് പാരഡൈം' എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളിലെ സംവാദങ്ങൾ, ചർച്ചകൾ, ആശയങ്ങളുടെ പങ്കുവെക്കൽ എന്നിവ നിങ്ങൾക്ക് കാണാം.

   Also Read- റൈസിംഗ് ഇന്ത്യ 2020: ഒരു ഇന്ത്യൻ നൂറ്റാണ്ടിനായുള്ള തയാറെടുപ്പുകൾ

   'സുശാസൻ മന്ത്ര' എന്ന വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള അനൗപചാരികമായി സംവാദം കാണാൻ മറക്കരുത്. ഇതിനൊപ്പം തന്നെ വേദാന്തയുടെ എണ്ണ-വാതക സിഇഒ അജയ് കുമാർ ദീക്ഷിതും മറ്റു പ്രമുഖരും 'ഇന്ത്യാസ് ഗ്ലോബൽ എനർജി ആസ്പിരേഷൻ' എന്ന സംവാദത്തിൽ രാജ്യത്തിൻറെ ആഗോളതലത്തിലെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ചർച്ചചെയ്യുന്നു.

   ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ചുള്ള സംവാദത്തിനായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും തുടർന്ന് 'ഇന്ത്യാസ് സോഫ്റ്റ് പവർ' എന്ന വിഷയത്തിലെ സംവാദത്തിനായി പ്രസൂൻ ജോഷി, താപ്സി പന്നു, അനുഭവ് സിൻഹ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നു.

   ന്യൂസ്18 റൈസിംഗ് ഇന്ത്യ സമ്മേളനത്തിൻറെ പ്രധാന സ്പോൺസർ വേദാന്ത റിസോഴ്സസും മറ്റു പങ്കാളികൾ ഹിന്ദുസ്ഥാൻ ടൈംസ്, ആർആർ കാബെൽ വയേർസ് ആൻഡ് കേബിൾസ് എന്നിവരുമാണ്. ഉത്തർ പ്രദേശ് സർക്കാരാണ് സമ്മേളനത്തിന് പിന്തുണയേകുന്ന സംസ്ഥാനം.
   First published:
   )}