നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അയോധ്യ തർക്കത്തിൽ മറക്കാനാകാത്ത മലയാളി മജിസ്ട്രേറ്റ്

  അയോധ്യ തർക്കത്തിൽ മറക്കാനാകാത്ത മലയാളി മജിസ്ട്രേറ്റ്

  ബാബറി മസ്ജിദ് രാമ ജൻമഭൂമിതർക്കത്തിന് നൂറ്റാണ്ടിന്‍റെ പഴക്കമുണ്ടെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം നിർണായകമായ ട്വിസ്റ്റ് ഉണ്ടാകുന്നത് 1949ലാണ്...

  അയോധ്യ

  അയോധ്യ

  • Share this:
   #ഗോപികൃഷ്ണൻ

   അയോധ്യ തർക്കം വിധിയോടടുക്കുമ്പോൾ ഏറ്റവും ചർച്ചയാവുന്ന ഒരു പേരുണ്ട്. കെ.കെ. നായർ... ആലപ്പുഴ സ്വദേശിയായ കെ.കെ നായര്‍.. ബാബറി മസ്ജിദ് രാമ ജൻമഭൂമിതർക്കത്തിന് നൂറ്റാണ്ടിന്‍റെ പഴക്കമുണ്ടെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം നിർണായകമായ ട്വിസ്റ്റ് ഉണ്ടാകുന്നത് 1949ലാണ്... 1949 ഡിസംബർ 22-ന് രാത്രി സർവരും ഉറക്കമായപ്പോൾ ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ മന്ദിരത്തിൽ എത്തിക്കുകയും അവിടെ പ്രതിഷ്ടിക്കുകയും ചെയ്തു. ഇത് പിറ്റേന്ന് രാവിലെ കണ്ട പൊലീസുകാരൻ വിവരം അയോധ്യാ പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി.

   പോലീസ് എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച് "അമ്പതോളം ആളുകൾ അടങ്ങുന്ന ഒരു സംഘം മന്ദിരത്തിൽ പൂട്ടുകൾ തകർത്തോ മതിൽ ചാടിയോ അകത്ത് കടന്നു. പിന്നെ ശ്രീരാമവിഗ്രഹം പ്രതിഷ്ടിക്കുകയും സീതാറാം എന്ന് ഭിത്തിയുടെ അകത്തും പുറത്തും എഴുതി വക്കുകയും ചെയ്തു... പിന്നീട് ആളുകൾ തടിച്ചു കൂടുകയും ഭജനകൾ പാടി ഉള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും തടയപ്പെട്ടു". അടുത്ത പകൽ അതായത് 1949 ഡിസംബർ 23ന് ഹിന്ദുക്കളുടെ വലിയൊരു കൂട്ടം മന്ദിരത്തിൽ പ്രവേശിച്ചു പ്രാർഥന നടത്താൻ ശ്രമിച്ചു. അന്ന് അവിടെ ജില്ലാ മജിസ്രേട്ടായിരുന്നു.കെ.കെ നായർ. വലിയ ജനക്കൂട്ടം പള്ളിയ്ക്കകത്തേയ്ക്ക് പ്രവേശിക്കാൻ എല്ലാ ശ്രമവും നടത്തി. പൊലീസ് ചെറുത്തതോടെ കാര്യങ്ങൾ വഷളായി. ഒടുവിൽ ജനക്കൂട്ടത്തെ തള്ളിമാറ്റി വലിയ ഗേറ്റ് പൂട്ടി. പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു.

   ഈ വിവരം അറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉത്തരപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി പന്തിനോട് ​വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച് ചീഫ് സെക്രട്ടറി വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ ഫൈസാബാദ് കലക്ടറും ജില്ലാ മജിസ്ട്രേറ്റുമായിരുന്ന കെ.കെ. നായരെ ചുമതലപ്പെടുത്തി. എന്നാൽ ജനക്കൂട്ടം അക്രമാസക്തമാകും എന്നതിനാൽ ഉത്തരവ് പാലിക്കാനാകില്ലെന്നായിരുന്നു കെ.കെ നായരുടെ നിലപാട്.

   മസ്ജിദ് പൂട്ടി അദ്ദേഹം മേൽനോട്ടത്തിന് റിസീവറെ വച്ചു. അങ്ങനെ "മന്ദിരത്തിനകത്തെ വിഗ്രഹങ്ങൾ" പിന്നീടുണ്ടായ വിശ്വാസ രാഷ്ട്രിയ പോരാട്ടങ്ങളുടെയും തർക്കങ്ങളുടെയും ആണിക്കല്ലായി. സുപ്രീം കോടതിൽ കേസിന്റെ വാദ സമയത്ത് രാജീവ് ധവാൻ ഇങ്ങനെ വാദിച്ചു.." മസ്ജിദിനുള്ളില്‍ വിഗ്രഹം സ്വയം ഭൂവായതല്ല, അത് ആസൂത്രിതമായി അകത്ത് കടത്തിയതാണ്. മസ്ജിദിനകത്തു സ്ഥാപിച്ച വിഗ്രഹങ്ങള്‍ എടുത്തുമാറ്റാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിട്ടും ഒത്തുകളിച്ച കെ.കെ. നായര്‍ അതനുവദിച്ചില്ല" കെ.കെ നായര്‍ക്ക് അതിന് പ്രത്യുപകാരമായി ബി.ജെ.പിയുടെ മുന്‍രൂപമായ ജനസംഘം പാര്‍ലമെന്റ് സീറ്റ് നൽകിയെന്നും ധവാന്‍ സുപ്രിംകോടതിയിൽ പറഞ്ഞു.
   First published:
   )}