• HOME
  • »
  • NEWS
  • »
  • india
  • »
  • പഞ്ചാബ് സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; പ്രതിഷേധവുമായി സഹപാഠികൾ

പഞ്ചാബ് സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; പ്രതിഷേധവുമായി സഹപാഠികൾ

10 ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് ഇതെന്നു പ്രതിഷേധക്കാർ പറഞ്ഞു.

  • Last Updated :
  • Share this:
    ചണ്ഡിഗഡ്: പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രഫഷനൽ സർവകലാശാലയിൽ (എൽപിയു) മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു. ഇതിനു പിന്നാലെ സർവകലാശാലയിൽ വൻ പ്രതിഷേധമാണുണ്ടായത്. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാത്രി മുതലാണ് മറ്റു വിദ്യാർഥികൾ പ്രതിഷേധം തുടങ്ങിയത്. 10 ദിവസത്തിനിടെ സർവകലാശാലയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് ഇതെന്നു പ്രതിഷേധക്കാർ പറഞ്ഞു.

    സർവകലാശാലയിൽ ഡിസൈൻ കോഴ്സ് ചെയ്യുന്ന അഗിൻ എസ്.ദിലീപ് (21) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്കു മരിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് ജീവനൊടുക്കുന്നതെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പു ലഭിച്ചതായി കപൂർത്തല പൊലീസ് അറിയിച്ചു.

    also read : യുപിയിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം; അന്വേഷണത്തിന് ഉത്തരവ്

    ‘‘എൽപിയുവിലെ ബി. ഡിസൈനിലെ ഒന്നാം വർഷ വിദ്യാർത്ഥി ചൊവ്വാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തു. പ്രഥമദൃഷ്ട്യാ വിദ്യാർഥിക്ക് ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടുണ്ട്.’’-ഫഗ്വാര ഡിഎസ്പി പറഞ്ഞു.

    also read : അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് തിരിച്ച സൈനികൻ കാറപകടത്തിൽ മരിച്ചു

    സമാനമായ കാരണം ചൂണ്ടിക്കാണിച്ച് സർവകലാശാലയും പ്രസ്താവന ഇറക്കി. ‘‘നിർഭാഗ്യകരമായ സംഭവത്തിൽ സർവകലാശാല ദുഃഖിതരാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. കൂടുതൽ അന്വേഷണത്തിന് അധികാരികൾക്ക് സർവകലാശാല പൂർണപിന്തുണ നൽകുന്നു.’’ സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

    മുൻപു നടന്ന ആത്മഹത്യ സർവകലാശാല അധികൃതർ മറുവച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. രണ്ട് മരണങ്ങളുടെയും പിന്നിലെ കാരണം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Amal Surendran
    First published: