ഭോപ്പാൽ: പ്രണയദിനം അത്രമേൽ അർത്ഥമുള്ളതാക്കി മധ്യപ്രദേശ് സ്വദേശിയായ ജുനൈദ് ഖാൻ. ട്രാൻസ് ജൻഡർ യുവതിയെ വിവാഹം കഴിച്ചാണ് പ്രണയത്തിന്റെ വേറിട്ട സന്ദേശം ജുനൈദ് ഖാൻ ലോകത്തിനു നൽകിയത്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ആയിരുന്നു ജുനൈദ് ഖാൻ ട്രാൻസ് ജൻഡർ യുവതിയായ ജയ സിംഗ് പർമാറിനെ വിവാഹം കഴിച്ചത്.
തന്റെ കുടുംബം തങ്ങളെ സ്വീകരിക്കുമെന്നു തന്നെയാണ് കരുതുന്നതെന്ന് വിവാഹത്തിനു ശേഷം വരൻ ജുനൈദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബം തങ്ങളെ അംഗീകരിക്കാൻ മടി കാണിച്ചാലു താൻ അവൾക്കൊപ്പം നിൽക്കും. താൻ അവളെ ഒരുപാട് സ്നേഹിക്കുന്നെന്നും എല്ലാ കാലവും അവളെ സന്തോഷവതിയാക്കി ഇരുത്തുമെന്നും ജുനൈദ് പറഞ്ഞു.
അതേസമയം, സാധാരണക്കാരനായ ഒരു യുവാവ് ഒരു ട്രാൻസ് ജൻഡർ ആയിട്ടുള്ള വ്യക്തിയെ വിവാഹം അത്യധികം വെല്ലുവിളികൾ നിറഞ്ഞതാണെന്ന് വധു ജയ സിംഗ് പർമാർ പറഞ്ഞു. സമൂഹം ഇതിനെ അസാധാരണമായ സംഭവമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ എതിർപ്പ് ഉയർത്തിയിട്ടും തന്നെ വിവാഹം കഴിക്കാൻ അദ്ദേഹം മനസ് കാണിച്ചു. അദ്ദേഹത്തിന്റെ കുടുംബവും താമസിയാതെ തന്നെ തങ്ങളെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വധു പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.