• HOME
  • »
  • NEWS
  • »
  • india
  • »
  • യുവമോർച്ച നേതാവിന്‍റെ കൊലപാതകം: പ്രവീണിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ; ബിജെപിയിലും യുവമോർച്ചയിലും കൂട്ടരാജി

യുവമോർച്ച നേതാവിന്‍റെ കൊലപാതകം: പ്രവീണിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ; ബിജെപിയിലും യുവമോർച്ചയിലും കൂട്ടരാജി

സ്ഥിതിഗതികൾ വിലയിരുത്താണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉന്നതതലയോഗം വിളിച്ചു. സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷ പരിപാടികൾ റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്

കൊല്ലപ്പെട്ട പ്രവീൺ നട്ടാരു

കൊല്ലപ്പെട്ട പ്രവീൺ നട്ടാരു

  • Share this:
    മംഗളുരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡയിലെടുത്തു. കൊല്ലപ്പെട്ട പ്രവീണിന്‍റെ സുഹൃത്താണ് കസ്റ്റഡിയിലുള്ളത്. അതേസമയം പ്രവീണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ ബിജെപിയിലും യുവമോർച്ചയിലും കൂട്ടരാജി. ചിത്രദുർഗ്ഗ് ജില്ലാ വൈസ് പ്രസിഡൻറ് ആർ ബാലയ്യ, സെക്രട്ടറി ജ്യോതി, യുവ മോർച്ച സെക്രട്ടറി രാജേഷ് എന്നിവർ രാജി കത്ത് നൽകി. കഴിഞ്ഞ ദിവസം പ്രവീണിന്‍റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രവർത്തകർ തടഞ്ഞുവെച്ചു. പ്രവീണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.

    അതേസമയം സ്ഥിതിഗതികൾ വിലയിരുത്താണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉന്നതതലയോഗം വിളിച്ചു. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചുചേർത്തത്. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷ പരിപാടികൾ റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളെ നേരിടാൻ ഭീകരവിരുദ്ധ സ്ക്വാഡിന് രൂപം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

    യുവമോർച്ച നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പ്രവീൺ നട്ടാരുവിന്‍റെ നാട്ടുകാരായ ഏഴു പേരെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ പ്രവീൺ കൊലക്കേസുമായി എസ്.ഡി.പി.ഐയ്ക്ക് ബന്ധമില്ലെന്നും നിരപരാധികളെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കുകയാണെന്നും നേതൃത്വം ആരോപിച്ചു.

    അതിനിടെ പ്രവീണിന്റെ കൊലപാതകം കനയ്യ ലാലിന്റെ കൊലപാതകത്തെ അപലപിച്ച് പോസ്റ്റ് ഇട്ടതിന് പ്രതികാരം എന്ന് സൂചന കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ജൂൺ 29 നാണ് മതമൗലികവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രവീൺ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കൊലപാതകത്തിന് പിന്നിൽ മതമൗലിക ശക്തികൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കർണാടക പൊലീസ് എത്തുന്നത്. അതുകൊണ്ടുതന്നെ കേസ് അന്വേഷണം എൻ. ഐ.എ ക്ക് കൈമാറിയേക്കുമെന്നാണ് വിവരം.

    യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതേത്തുടർന്ന് ബെല്ലാരിയിലെ പുത്തൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു.

    Also Read- യുവമോർച്ച നേതാവിന്‍റെ കൊലപാതകം: ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പ്രതികാരമെന്ന് സൂചന; അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കും

    ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ യുവമോര്‍ച്ച (BJP Yuva Morcha) പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം. പ്രവീണ്‍ നട്ടാരു (32) (Praveen Nettaru) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. പ്രവീണിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഇറച്ചിക്കടയ്ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.
    Published by:Anuraj GR
    First published: