• HOME
  • »
  • NEWS
  • »
  • india
  • »
  • ഭാരത് ജോഡോ യാത്രയ്ക്കിടെ യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ നെഹ്റു കുടുംബത്തോട് കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നയാളാണ് ആത്മഹത്യാശ്രമം നടത്തിയ യുവാവെന്ന് ബിജെപി ആരോപിക്കുന്നു

  • Share this:

    ജയ്പൂർ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ബിജെപി പ്രവര്‍ത്തകനെന്ന് സ്വയം അവകാശപ്പെട്ട മുപ്പതുകാരനായ കുല്‍ദീപ് ശര്‍മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രാജസ്ഥാനിലെ കോട്ട രാജീവ് ഗാന്ധി നഗറിലെ രാജീവ് ഗാന്ധിയുടെ പ്രതിമയുടെ സമീപത്തുവച്ചായിരുന്നു കുൽദീപ് ശർമ്മയുടെ ആത്മഹത്യാശ്രമം.

    എന്നാൽ കുൽദീപിന്‍റെ ആത്മഹത്യാശ്രമം കണ്ട, ഭാരത് ജോഡോ യാത്രയിലെ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് വളരെ വേഗം ഇയാളെ രക്ഷപെടുത്തുകയായിരുന്നു. എന്നാൽ കുൽദീപ് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന ആരോപണവുമായി ബിജെപി പ്രാദേശികനേതൃത്വം രംഗത്തെത്തി. കുൽദീപിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

    ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ നെഹ്റു കുടുംബത്തോട് കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നയാളാണ് കുല്‍ദീപ് ശർമ്മയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു.

    അതിനിടെ കുല്‍ദീപ് ആത്മഹത്യക്ക് ശ്രമിക്കുന്നതിന്റെയും, യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിസാര പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി.

    Published by:Anuraj GR
    First published: