കലബുറഗി: ട്രെയിൻ കടന്നുപോകുന്നതിനിടെ റെയിൽവേ സ്റ്റേഷനിലെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ അമ്മയും മകനും അത്ഭുതകരമായി രക്ഷപെട്ടു.
പാളത്തിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ഗുഡ്സ് ട്രെയിൻ പാഞ്ഞുവന്നത്. ഇതോടെ ഇരുവരും പ്ലാറ്റ്ഫോമിനോട് ചേർന്ന് പരസ്പരം ചേർത്തുപിടിച്ച് ഇരിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോയശേഷം ഇരുവരും പ്ലാറ്റ്ഫോമിലേക്ക് കയറി. ഈ സമയമത്രയും പ്ലാറ്റ്ഫോമിലുള്ള യാത്രക്കാർ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു.
അമ്മയും മകനും രക്ഷപെട്ടെന്ന് വ്യക്തമായതോടെ ഹർഷാരവത്തോടെയാണ് യാത്രക്കാർ ഇരുവരെയും പ്ലാറ്റ്ഫോമിലേക്ക് ആനയിച്ചത്. ഗുഡ്സ് ട്രെയിൻ കടന്നുപോകുമ്പോൾ പാളത്തിനും പ്ലാറ്റ്ഫോമിനുമിടയിൽ പതുങ്ങിയിരിക്കുന്ന അമ്മയുടെയും മകന്റെയും വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ട്രെയിൻ കടന്നുപോയപ്പോഴാണ് തങ്ങൾ ജീവനോടെയുണ്ടെന്ന യാഥാർഥ്യം പോലും ഇവർക്ക് ഉൾക്കൊള്ളാനായത്. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്ന് ഇരുവരും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.