ഇന്റർഫേസ് /വാർത്ത /India / ഒരാള്‍ക്ക് എത്ര മൊബൈല്‍ കണക്ഷനുകള്‍ ആകാം; നിരീക്ഷണം കടുപ്പിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

ഒരാള്‍ക്ക് എത്ര മൊബൈല്‍ കണക്ഷനുകള്‍ ആകാം; നിരീക്ഷണം കടുപ്പിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മൊബല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ടെലികോം നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

  • Share this:

ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് ഒന്‍പത് മൊബൈല്‍ കണക്ഷനുകള്‍ (Mobile Connections) വരെയാകാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം (Telecom Ministry of India). അതില്‍ കൂടുതല്‍ കണക്ഷനുകള്‍ ഉള്ള ഉപയോക്താക്കളുടെ നമ്പറുകള്‍ പുനഃപരിശോധന നടത്തണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശം നല്‍കി.

അതേ സമയം ജമ്മു, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ആറ് കണക്ഷനുകളാണ് അനുവദിച്ചിരിക്കുന്നത്. പരിശോധനാ ഘട്ടത്തില്‍ മൈാബൈല്‍ സേവനം തടയാന്‍ പാടില്ലായെന്നും, ഓണ്‍ലൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ കണക്ഷനുകള്‍ വിശ്ചേദിക്കാന്‍ നടപടി സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

മൊബല്‍ ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ടെലികോം നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്പാം മെസ്സേജുകള്‍ വ്യാപിക്കുകയും ഒരാളുടെ രേഖകള്‍ ഉപയോഗിച്ചു മറ്റു പലരും നമ്പറുകള്‍ എടുക്കുന്നതുമെല്ലാം വ്യാപകമായ സാഹചര്യത്തില്‍ ഇത് തടയുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം.

വിദ്യാർത്ഥികൾക്കായി പോസ്റ്റ്കാർഡ് കാമ്പെയ്ൻ; 75 വിജയികൾക്ക് പ്രധാനമന്ത്രിയെ നേരിൽ കാണാം

പോസ്റ്റ്‌കാർഡുകൾ (Post Card) കണ്ടിട്ടില്ലാത്ത ഒരു തലമുറയിലെ കുട്ടികൾക്കായി, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഒരു മത്സരവുമായാണ് ഇന്ത്യ പോസ്റ്റ് (India Post) രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളിലെയും ജൂനിയർ കോളേജുകളിലെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു മത്സരമാണിത്.

ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' (Aazadi ka Amrit Mahotsav) ആഘോഷങ്ങളുടെ ഭാഗമായി, തപാൽ വകുപ്പും കമ്മ്യൂണിക്കേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേർന്ന് ആണ് '75 ലക്ഷം പോസ്റ്റ്കാർഡ് കാമ്പെയ്ൻ' (75 lakh Postcards Campaign) ആരംഭിച്ചിരിക്കുന്നത്.

കാമ്പെയ്നിന്റെ ഭാഗമായി 75 ലക്ഷം പോസ്റ്റ്കാർഡുകളാണ് വിദ്യാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന ഈ മത്സരം വിദ്യാർത്ഥികൾക്ക് പോസ്റ്റ് കാർഡുകൾ എഴുതാനുള്ള അവസരം നൽകും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബോർഡുകളിലുടനീളം സ്‌കൂളുകൾ വിദ്യാർത്ഥികൾക്കായി പോസ്റ്റ്കാർഡ് മത്സരം നടത്തേണ്ടതുണ്ട്. സ്‌കൂളുകൾക്ക് സമീപമുള്ള പ്രാദേശിക പോസ്റ്റ് ഓഫീസുകൾ 50 പൈസയ്ക്ക് പ്രത്യേകം സ്റ്റാമ്പ് ചെയ്ത പോസ്റ്റ്കാർഡുകൾ നൽകും.

First published:

Tags: Mobile, Telecom ministry of India