ഹൈദരാബാദ്: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വിശാൽ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. തെലങ്കാനയിലെ ആസിഫ് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു വിശാൽ. ഇദ്ദേഹം ജിമ്മിൽ കുഴഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായി.
പുഷപ്പ് ചെയ്യുന്നതിനിടെയാണ് വിശാൽ പെട്ടെന്ന് നിലത്ത് വീഴുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. കുഴഞ്ഞുവീണയുടൻ തന്നെ മരണവും സംഭവിച്ചതായാണ് റിപ്പോർട്ട്. ജിമ്മിലെ ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
24 വയസ്സുള്ള കോൺസ്റ്റബിളായ വിശാൽ സെക്കൻഡ്രാബാദിലെ ബോവൻപള്ളി സ്വദേശിയാണ്. സിസിടിവി ദൃശ്യത്തിലെ സമയം അനുസരിച്ച് ഫെബ്രുവരി 23 ന് രാത്രി എട്ട് മണിയോടെയാണ് വിശാൽ ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചത്.
Also Read- ബ്രിട്ടനിൽ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു; സംഭവം ഭർത്താവിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കെ
ജിമ്മിൽ ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മാരേഡ്പള്ളി എസ്എച്ച്ഒ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.