ഇന്റർഫേസ് /വാർത്ത /India / പഞ്ചാബ് മാതൃക രാജസ്ഥാനില്‍ ആവര്‍ത്തിക്കപ്പെടുമോ? സച്ചിന്‍ പൈലറ്റിന്റെ നിരാഹാരം ഗെലോട്ടിന് വെല്ലുവിളിയോ?

പഞ്ചാബ് മാതൃക രാജസ്ഥാനില്‍ ആവര്‍ത്തിക്കപ്പെടുമോ? സച്ചിന്‍ പൈലറ്റിന്റെ നിരാഹാരം ഗെലോട്ടിന് വെല്ലുവിളിയോ?

പൈലറ്റിന്റെ കലാപം കോണ്‍ഗ്രസിലെ ഗെഹ്ലോട്ടിന്റെ സ്വാധീനം ശക്തിപ്പെടുത്താനെ സഹായിക്കുവെന്നാണ് വിദ്ഗധരുടെ നിരീക്ഷണം.

പൈലറ്റിന്റെ കലാപം കോണ്‍ഗ്രസിലെ ഗെഹ്ലോട്ടിന്റെ സ്വാധീനം ശക്തിപ്പെടുത്താനെ സഹായിക്കുവെന്നാണ് വിദ്ഗധരുടെ നിരീക്ഷണം.

പൈലറ്റിന്റെ കലാപം കോണ്‍ഗ്രസിലെ ഗെഹ്ലോട്ടിന്റെ സ്വാധീനം ശക്തിപ്പെടുത്താനെ സഹായിക്കുവെന്നാണ് വിദ്ഗധരുടെ നിരീക്ഷണം.

  • Share this:

ജയ്പൂര്‍: പഞ്ചാബില്‍ കോണ്‍ഗ്രസിന് സംഭവിച്ചതുപോലെ രാജസ്ഥാനിലും ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. മുമ്പ് സംസ്ഥാനത്ത് ഭരണം നടത്തിയ വസുന്ധരരാജെ സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് ഇന്ന് ഉപവാസ സമരം ആരംഭിക്കുകയാണ്.

സമാനമായ രീതിയാണ് രണ്ട് വര്‍ഷം മുമ്പ് പഞ്ചാബിലും നടന്നത്. അന്നത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ നവ്‌ജ്യോത് സിംഗ് സിദ്ധുവാണ് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. ലഹരി മരുന്ന് തുടങ്ങിയ വിഷയങ്ങളില്‍ ബദലുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നവ് ജ്യോത് സിംഗ് സിദ്ധു രംഗത്തെത്തിയത്.

ഇത്തരം കേസുകളില്‍ നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ജനങ്ങള്‍ തന്നെ താഴെയിറക്കുമെന്നും സിദ്ധു പറഞ്ഞിരുന്നു. എന്നാല്‍ സച്ചില്‍ പൈലറ്റില്‍ നിന്ന് വ്യത്യസ്തമായി സിദ്ധുവിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണ ലഭിച്ചിരുന്നു. ഒടുവില്‍ അമരീന്ദര്‍ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനും കാരണമായി. എന്നാല്‍ രാജസ്ഥാനില്‍ സ്ഥിതി വ്യത്യസ്തമാണ്. പൈലറ്റിന്റെ കലാപം കോണ്‍ഗ്രസിലെ ഗെഹ്ലോട്ടിന്റെ സ്വാധീനം ശക്തിപ്പെടുത്താനെ സഹായിക്കുവെന്നാണ് വിദ്ഗധരുടെ നിരീക്ഷണം.

Also read-‘ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചു, പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞു’: നിര്‍മല സീതാരാമന്‍

അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്ന് മുതല്‍ ഈ വിഷയുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിരുന്നു. 2018ലെ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ പൈലറ്റ് വസുന്ധരരാജെ സര്‍ക്കാരിന്റെ കീഴിലുള്ള അഴിമതിയെയാണ് ഒരു പ്രധാന തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി ഉപയോഗിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ അഴിമതി കേസില്‍ അന്വേഷണം നടത്തി കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വസുന്ധരരാജെ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ വേണ്ടത്ര നടപടി സ്വീകരിക്കാന്‍ അശോക് ഗെഹ്ലോട്ട് തയ്യാറായില്ലെന്നാണ് പൈലറ്റ് പക്ഷത്തിന്റെ ആരോപണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയാകുമെന്നും പൈലറ്റ് പക്ഷം പറയുന്നു. ഇതാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ബന്ധം വഷളാകാനുള്ള പ്രധാന കാരണം.

അതേസമയം തന്റെ ആവശ്യങ്ങളൊന്നും തന്നെ നിറവേറ്റപ്പെടാതായതോടെ രാജസ്ഥാനില്‍ തന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കപ്പെടാനുള്ള തിരക്കിലാണ് പൈലറ്റ് ഇപ്പോള്‍. പേപ്പര്‍ ചോര്‍ച്ച വിഷയത്തിലും പുല്‍വാമ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധത്തിലും നേതൃത്വം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാരിനെ ഒറ്റപ്പെടുത്താനും പൈലറ്റ് ശ്രമിച്ചിരുന്നു.

എന്നാല്‍ ഉപവാസ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പൈലറ്റിനോട് പറഞ്ഞത്. പ്രശ്‌നങ്ങള്‍ പാര്‍ട്ടി വേദികളില്‍ അവതരിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സച്ചിന്‍ പൈലറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അടുത്ത മുഖ്യമന്ത്രിയായി സച്ചിനെ ഉയര്‍ത്തിക്കാട്ടാനാകില്ലെന്നുള്ള ഗെഹ്ലോട്ടിന്റെ വാദത്തിന് പിന്തുണയേകുന്ന പ്രവൃത്തിയാണ് പൈലറ്റിന്റേത് എന്നാണ് കരുതപ്പെടുന്നത്.

Also read-BJD ഏറ്റവും സമ്പന്നമായ രണ്ടാമത്തെ പ്രാദേശിക പാര്‍ട്ടി; വരുമാനത്തില്‍ 318 ശതമാനം വര്‍ധന

2020ല്‍ ചില എംഎല്‍എമാരുടെ സഹായത്തോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സച്ചിന്‍ പൈലറ്റ് ശ്രമിച്ചത് ഗെഹ്ലോട്ട് ഇപ്പോഴും ആവര്‍ത്തിച്ച് പറയുന്നുണ്ട്. ആ സംഭവത്തിലും അന്വേഷണം നടത്തിവരികയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറയുന്നു.

സച്ചിന്‍ പൈലറ്റിന്റെ നിരാശയില്‍ നിന്നാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത് എന്ന് ഗെഹ്ലോട്ട് പക്ഷം പറയുന്നു. 2020 മുതല്‍ പൈലറ്റിന് പാര്‍ട്ടിയില്‍ സ്ഥാനങ്ങളൊന്നും നല്‍കപ്പെട്ടിരുന്നില്ല. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ചുമതലകളൊന്നും അദ്ദേഹത്തിന് നല്‍കിയിട്ടില്ല.

അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയെ തന്നെ കരിവാരിത്തേക്കുന്ന രീതിയിലുള്ള പൈലറ്റിന്റെ നടപടിയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് ഗെഹ്ലോട്ട് പക്ഷത്തിന്റെ ആവശ്യം. സച്ചിന്റെ ഈ പ്രവൃത്തി ബിജെപി സഹായിക്കുമെന്നും ഗെഹ്ലോട്ട് പക്ഷം പറയുന്നു. തെരഞ്ഞെടുപ്പിന് ഇനി ആറ് മാസം മാത്രമാണ് ശേഷിക്കുന്നത്. നിലവിലെ ഗെഹ്ലോട്ട-പൈലറ്റ് ചേരിതിരിവ് പഞ്ചാബിലെ അതേ സ്ഥിതി തന്നെ രാജസ്ഥാനിലും ആവര്‍ത്തിക്കാന്‍ കാരണമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. ആ പ്രതീക്ഷയിലാണ് ഇപ്പോള്‍ ബിജെപി നേതാക്കളും.

First published:

Tags: Ashok Gehlot, Congress, Rajasthan, Sachin Pilot