നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപി സർക്കാരിനെ പിന്തുണയ്ക്കണം; കുമാരസ്വാമിയോട് ജെഡിഎസ് എംഎൽഎമാർ

  ബിജെപി സർക്കാരിനെ പിന്തുണയ്ക്കണം; കുമാരസ്വാമിയോട് ജെഡിഎസ് എംഎൽഎമാർ

  കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ബംഗളൂരുവിൽ ചേർന്ന പാർട്ടി യോഗത്തിലാണ് എംഎൽഎമാർ ആവശ്യം ഉന്നയിച്ചത്.

  kumaraswamy

  kumaraswamy

  • Share this:
   ബംഗളൂരു: കർണാടകത്തിൽ അപ്രതീക്ഷിത ചുവടുവയ്പ്പുമായി ഒരു വിഭാഗം ജെഡിഎസ് എംഎൽഎമാർ. ബിജെപി സർക്കാരിനെ പിന്തുണയ്ക്കാൻ എച്ച്. ഡി കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇവർ.

   കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ബംഗളൂരുവിൽ ചേർന്ന പാർട്ടി യോഗത്തിൽ ബിജെപി സർക്കാരിനെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറയുകയായിരുന്നു.

   also read: ലാത്തിയടിയുടെ പരിക്ക്: എംഎല്‍എയുടെയും പൊലീസുകാരുടെയും വാദം വ്യാജമെന്ന് മെഡിക്കൽ റിപ്പോർട്ട്

   ചർച്ചയ്ക്ക് ശേഷം മുൻ മന്ത്രി ജി ടി ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. ചില എംഎൽഎമാർ ബിജെപി സർക്കാരിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു. മറ്റു ചിലർ പുറത്തു നിന്ന് പിന്തുണയ്ക്കാനും പറഞ്ഞു- ജി. ടി ദേവഗൗഡ പറഞ്ഞു.

   ജെഡിഎസ് പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കണമെന്ന് ഏതാനും ചില എംഎൽഎമാരും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒരു തീരുമാനം എടുക്കുന്നതിന് പൂർണ ചുമതലയും എംഎൽഎമാർ കുമാരസ്വാമിക്ക് നൽകിയിട്ടുണ്ട്. കുമാരസ്വാമിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്- ദേവഗൗഡ വ്യക്തമാക്കി.

   ആറോളം എംഎൽഎമാർ ജെഡിഎസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാന്‍ തയ്യാറായിരിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെ എംഎല്‍എമാരുടെ ഈ ആവശ്യം ശ്രദ്ധേയമാവുകയാണ്.
   First published:
   )}