• HOME
  • »
  • NEWS
  • »
  • india
  • »
  • Aadhaar | ആറു വയസുള്ള കുട്ടിയുടെ ആധാർ കാർഡ് ആമസോണിൽ; അപ്‍ലോഡ് ചെയ്തത് ലാമിനേഷൻ പൗച്ച് വിൽപനക്കാരൻ

Aadhaar | ആറു വയസുള്ള കുട്ടിയുടെ ആധാർ കാർഡ് ആമസോണിൽ; അപ്‍ലോഡ് ചെയ്തത് ലാമിനേഷൻ പൗച്ച് വിൽപനക്കാരൻ

ആധാറിന്റെ പ്രാധാന്യം ഉയർന്നതോടെ വ്യാജ ആധാർ കാർഡുകളും ആധാർ നമ്പറുകളും ഉപയോഗിച്ചുള്ള തട്ടിപ്പുകളും കൂടി വരുന്നുണ്ട്.

  • Last Updated :
  • Share this:
    ആമസോൺ ഇന്ത്യയുടെ (Amazon India) വെബ്സൈറ്റിൽ ലാമിനേഷൻ പൗച്ചുകൾ വിൽക്കുന്നതിന് ഒരു വിൽപ്പനക്കാരൻ അപ്ലോഡ് ചെയ്തിരിക്കുന്നത് ആറ് വയസ്സുള്ള കുട്ടിയുടെ ആധാർകാർഡിന്റെ (Aadhaar Card ) ചിത്രം. പ്രകടമായ സ്വകാര്യതാ ലംഘനമാണ് ( privacy violation) ഇവിടെ നടന്നിരിക്കുന്നത്. എന്നിരുന്നിട്ടും, ആമസോൺ ഇന്ത്യ അതിന്റെ വെബ്‌സൈറ്റിൽ കുട്ടിയുടെ ആധാർകാർഡ് വിവരങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിച്ചു എന്നത് ആശ്ചര്യകരമാണ്. ആധാർ കാർഡിന്റെ ചിത്രത്തിൽ കുട്ടിയുടെ ജനന തീയതി, പിതാവിന്റെ പേര്, വിലാസം, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയ്‌ക്കൊപ്പം ആധാർ നമ്പറും വ്യക്തമായി പരാമർശിക്കുന്നുണ്ട്. “myaadhaar.uidai.gov.in” എന്ന വെബ്‌സൈറ്റ് വഴി ആധാർ നമ്പർ വിവരങ്ങൾ ശരിയാണോ എന്ന് ന്യൂസ് 18 ടെക് പരിശോധിച്ചപ്പോൾ ഇത് സാധുവായ ആധാർ കാർഡാണ് എന്നാണ് കണ്ടെത്തിയത്.

    ഐഡന്റിറ്റി തെളിയിക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും ആധാർ കാർഡ് നിർബാധം ഉപയോ​ഗിക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക് പോലുള്ള പൊതുവായിട്ടുള്ള പ്ലാറ്റ്‌ഫോമുകളിൽ ആധാർകാർഡ് വിവരങ്ങൾ പ്രദർശിപ്പിക്കെരുതെന്നാണ് അടുത്തിടെ യുഐഡിഎഐ നൽകിയ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് ഒരു കുട്ടിയുടെ ആധാർ കാർഡ് ഒരു മൂന്നാം കക്ഷി ആക്‌സസ് ചെയ്യുകയും ഒരു ഉൽപ്പന്നം വിൽക്കുന്നതിനായി ആമസോൺ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. "എന്റെ ഓഫീസ് സ്റ്റേഷനറി" എന്ന പേരിൽ അറിയപ്പെടുന്ന ഒരു വിൽപ്പനക്കാരനാണ് ലാമിനേഷൻ പൗച്ചുകൾ വിൽക്കുന്നതിനായി ആറ് വയസ്സുള്ള കുട്ടിയുടെ ആധാർകാർഡ് ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

    വെബ്സൈറ്റുകളോടും മീഡിയ ചാനലുകളോടും ആധാർ കാർഡുകളുടെ ദൃശ്യങ്ങൾ സ്റ്റോറികളിലും വീഡിയോകളിലും പങ്കിടുന്നത് ഒഴിവാക്കണെന്ന് യുഐഡിഎഐ മുമ്പ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയാണെങ്കിൽ ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ മങ്ങിക്കണമെന്നും വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

    read also: ലൈംഗിക ബന്ധത്തിന് മുമ്പ് തനിക്ക് മയക്കുമരുന്ന് നൽകി; ജോണി ഡെപ്പിനെതിരെ മുൻ കാമുകി എല്ലെൻ ബാർക്കിൻ

    ഇ-ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് ഇന്റർനെറ്റ് കഫേ/ കിയോസ്‌ക് പോലുള്ള സ്ഥലങ്ങളിലെ പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അടുത്തിടെ യുഐഡിഎഐ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ നിങ്ങൾ പൊതു കമ്പ്യൂട്ടറുകളിൽ ഡൗൺലോഡ് ചെയ്ത ഇആധാറിന്റെ എല്ലാ പകർപ്പുകളും നീക്കം ചെയ്യണം എന്നാണ് യുഐഡിഎഐ ശുപാർശ ചെയ്യുന്നത്.

    അടുത്തകാലത്തായി ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആധാറിന്റെ പ്രാധാന്യം ഉയർന്നതോടെ വ്യാജ ആധാർ കാർഡുകളും ആധാർ നമ്പറുകളും ഉപയോഗിച്ചുള്ള തട്ടിപ്പുകളും കൂടി വരുന്നുണ്ട്. പല ഗുരുതരമായ കുറ്റകൃത്യങ്ങളും ചെയ്യാൻ ഇപ്പോൾ വ്യാജ ആധാർ നമ്പറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. വ്യാജ ആധാർ കാർഡുകൾ ഉപയോ​ഗിച്ച് ഉപയോക്താവ് അറിയാതെ അവരുടെ പേരിൽ കുറ്റകൃത്യങ്ങൾ ചെയ്യുക എന്ന തന്ത്രമാണ് തട്ടിപ്പുകാർ പലപ്പോഴും സ്വീകർക്കുന്നത്. ഇതു സംബന്ധിച്ച് യുഐഡിഎഐ ആധാർ കാർഡ് ഉപയോക്താക്കൾക്ക് തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

    see also: അമ്മക്കൊപ്പം സഹ പൈലറ്റായി മകള്‍; വീഡിയോ പങ്കുവെച്ച് എയർലൈൻ

    ഓരോ ഇന്ത്യന്‍ പൗരനും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നടപ്പാക്കിയത്. നിരവധി സര്‍ക്കാര്‍, സ്വകാര്യ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കുന്ന ആധാര്‍ കാര്‍ഡിലെ 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ ആവശ്യമാണ്.
    Published by:Amal Surendran
    First published: