• HOME
  • »
  • NEWS
  • »
  • india
  • »
  • കുടുംബവഴക്കിനിടെ യുവാവിന്‍റെ മലദ്വാരത്തിൽ സ്റ്റീൽ ഗ്ലാസ് കയറ്റി; ചെയ്തത് ഭാര്യസഹോദരനെന്ന് മൊഴി

കുടുംബവഴക്കിനിടെ യുവാവിന്‍റെ മലദ്വാരത്തിൽ സ്റ്റീൽ ഗ്ലാസ് കയറ്റി; ചെയ്തത് ഭാര്യസഹോദരനെന്ന് മൊഴി

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ സ്വന്തം വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാനായി ഭാര്യവീട്ടിൽ വന്നപ്പോഴാണ് യുവാവിന് ദുരനുഭവമുണ്ടായത്

  • Share this:

    പാറ്റ്ന: അസഹനീയമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവിന്‍റെ മലദ്വാരത്തിൽ സ്റ്റീൽ ഗ്ലാസ് കണ്ടെത്തി. ബീഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം. സാഹേബ്ഗഞ്ച് പ്രദേശത്തെ രാംപൂർ ഗ്രാമത്തിൽ നിന്നുള്ള പവൻ ദാസാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഭാര്യാവീട്ടിൽവെച്ച് നടന്ന വഴക്കിനിടെ ഭാര്യാസഹോദരനാണ് മലദ്വാരത്തിൽ സ്റ്റീൽ ഗ്ലാസ് കയറ്റിയതെന്ന് ആശുപത്രിയിൽവെച്ച് പവൻ ദാസം പൊലീസിന് മൊഴി നൽകി.

    ഹൈദരാബാദിലെ ഒരു കമ്പനിയിലാണ് പവൻ ദാസിന് ജോലി. ഭാര്യയുമായി ഏറെ കാലമായി അകന്നുകഴിയുകയായിരുന്നു ഇദ്ദേഹം. പവൻദാസുമായി വഴക്കിട്ട ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഭാര്യയുമായുള്ള വഴക്ക് ഒത്തുതീർപ്പാക്കാനായി പവൻ ദാസ് ഭാര്യവീട്ടിലേക്ക് പോയിരുന്നു. എന്നാൽ ഇവിടെവെച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും, അതിനിടെ ഭാര്യാസഹോദരൻ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയശേഷം സ്റ്റീൽ ഗ്സാസ് മലദ്വാരത്തിൽ കയറ്റുകയുമായിരുന്നു.

    തുടർന്ന് വീട്ടിൽ മടങ്ങിയെത്തിയ പവൻദാസിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. അതിനൊപ്പം മലമൂത്ര വിസർജ്ജനം നടത്താനാകാത്ത അവസ്ഥയുമുണ്ടായി. ഇതോടെയാണ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. മുസാഫർപൂരിലെ ആശുപത്രിയിൽനിന്ന് ഇദ്ദേഹത്തെ ടിബി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ വെച്ച് എടുത്ത എക്സ്റേയിലാണ് പവൻദാസിന്‍റെ മലദ്വാരത്തിൽ സ്റ്റീൽ ഗ്ലാസ് ഉണ്ടെന്ന് കണ്ടെത്തിയത്.

    Also Read- കോഴിക്കോട് നിർത്തിയിട്ട ബസിൽ യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യേഷ് കുമാർ രണ്ടുവർഷത്തിനുശേഷം പിടിയിൽ

    ഭാര്യാ പിതാവ് ശംഭുദാസും , ഭർതൃസഹോദരൻ ദുഗ്‌ദുഗി ദാസും ചേർന്നാണ് തന്നെ മർദ്ദിച്ച് അവശനാക്കിയതെന്ന് പവൻദാസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് പവൻദാസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

    Published by:Anuraj GR
    First published: