• HOME
  • »
  • NEWS
  • »
  • india
  • »
  • സ്കൂളിലെ ലിഫ്റ്റിൽ തല കുടുങ്ങി അധ്യാപിക മരിച്ചു

സ്കൂളിലെ ലിഫ്റ്റിൽ തല കുടുങ്ങി അധ്യാപിക മരിച്ചു

ക്ലാസ് കഴിഞ്ഞ് രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ആറാം നിലയിൽനിന്ന് ലിഫ്റ്റിൽ കയറിയപ്പോഴാണ് അപകടം ഉണ്ടായത്

  • Last Updated :
  • Share this:
    മുംബൈ: സ്‌കൂളിലെ ലിഫ്റ്റിൽ തല കുടുങ്ങി അധ്യാപിക മരിച്ചു. നോർത്ത് മുംബൈയിലെ മലാഡിൽ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലിഷ് ഹൈസ്‌കൂളിലെ അധ്യാപിക ജിനൽ ഫെർണാണ്ടസ് (26) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

    വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ആറാം നിലയിൽ ജിനൽ ഫെർണാണ്ടസ് കാത്തുനിൽക്കുകയായിരുന്നു. അധ്യാപിക ലിഫ്റ്റിൽ കയറിയ ഉടൻന്നെ വാതിലുകൾ അടയുകയായിരുന്നു. വാതിലുകൾക്കിടയിൽ ജിനലിന്‍റെ തല കുടുങ്ങുകയുമായിരുന്നെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ വിശാൽ ഠാക്കൂർ പറഞ്ഞു. അധ്യാപികയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാർ പെട്ടെന്ന് ഓടിയെത്തി ജിനലിനെ പുറത്തെടുത്തു. അതിവേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും അധ്യാപികയുടെ ജീവൻ രക്ഷിക്കാനായില്ല.

    പൊലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്. ലിഫ്റ്റിന്‍റെ കാലപ്പഴക്കം ഉൾപ്പടെ അപകടത്തിന് ഇടയാക്കിയിട്ടുണ്ടോയെന്നത് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
    Published by:Anuraj GR
    First published: