കൊള്ളപ്പലിശ പെരുകി; വായ്പ തിരിച്ചടയ്ക്കാൻ അധ്യാപകൻ വൃക്ക വിറ്റു; പിന്നെയും ഭീഷണിയായപ്പോൾ പൊലീസിൽ പരാതി

പണവുമായി തിരിച്ച് നാട്ടിലെത്തിയ അദ്ദേഹം പലിശക്കാരുടെ കടം മുഴുവനായും വീട്ടി. എന്നാൽ, അതിനുശേഷവും പലിശക്കാർ ഭീഷണിയുമായി രംഗത്തെത്തിയതോടെ പലിശക്കാർക്കെതിരെ അധ്യാപകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

News18 Malayalam | news18
Updated: August 17, 2020, 11:25 PM IST
കൊള്ളപ്പലിശ പെരുകി; വായ്പ തിരിച്ചടയ്ക്കാൻ അധ്യാപകൻ വൃക്ക വിറ്റു; പിന്നെയും ഭീഷണിയായപ്പോൾ പൊലീസിൽ പരാതി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: August 17, 2020, 11:25 PM IST
  • Share this:
താരാദ് (ഗുജറാത്ത്): വായ്പ തിരിച്ചടയ്ക്കാൻ വൃക്ക വിറ്റ് അധ്യാപകൻ. ഗുജറാത്തിലെ താരാദിലാണ് സംഭവം. പലിശയ്ക്ക് പണമെടുത്തത് അടച്ചിട്ടും അടച്ചിട്ടും തീരാതെ വന്നതോടെയാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ അധ്യാപകൻ തീരുമാനിച്ചത്. വൃക്ക വിറ്റ് പണം അടച്ച് തീർത്തിട്ടും പലിശക്കാർ വെറുതെ വിടാതെ വന്നതോടെ അധ്യാപകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് സംഭവങ്ങൾ പുറംലോകം അറിഞ്ഞത്.

കൊള്ളപ്പലിശയ്ക്ക് വായ്പ നൽകുന്ന നാലു പേർക്കെതിരെയാണ് ഇദ്ദേഹം പരാതി നൽകിയത്. അധ്യാപകൻ പലിശക്കാർക്കെതിരെ പൊലീസിൽ പരാതി നൽകിയതോടെ അന്താരാഷ്ട്ര വൃക്ക മാഫിയയെക്കുറിച്ചും വെളിച്ചത്ത് വന്നു.

താരാദിലെ മോറില ഗ്രാമത്തിൽ താമസിക്കുന്ന രാജഭായി ഗമാജി പുരോഹിത് അധ്യാപകനാണ്. തന്റെയും അനന്തരവളുടെയും വിവാഹത്തിനു വേണ്ടിയാണ് 2012ൽ മൂന്നുലക്ഷം രൂപ കടമെടുത്തത്. താരാദിൽ താമസിക്കുന്ന ഹരേഷ് പ്രഭുഭായി വാസിറിൽ നിന്നായിരുന്നു മൂന്നുലക്ഷം രൂപ കടമെടുത്തത്. 2014 ആയപ്പോഴേക്കും അധ്യാപകൻ ഒൻപതുലക്ഷം രൂപ അടച്ചു കഴിഞ്ഞെങ്കിലും പലിശക്കാരൻ ഇദ്ദേഹത്തെ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങി.

You may also like:മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും [NEWS]തുര്‍ക്കി പ്രഥമ വനിത എമിനെ ഉര്‍ദുഗാനെ സന്ദർശിച്ചു [NEWS] ആരോഗ്യപ്രവർത്തകർക്കിടയൽ രോഗസാധ്യത കൂടുതൽ [NEWS]

തുടർന്ന് അധ്യാപകൻ മറ്റൊരു പലിശക്കാരനിൽ നിന്ന് നാലുലക്ഷം രൂപ കടമെടുത്തു. തുടർന്ന് മറ്റേയാളുടെ കടം വീട്ടി. എന്നാൽ, ഇതിനുശേഷം രണ്ട് പലിശക്കാരും വീണ്ടും അധ്യാപകനെ ഭീഷണിപ്പെടുത്തി തുടങ്ങി. ഇതിനെ തുടർന്ന് ശ്രീലങ്കയിൽ പോയി വൃക്ക വിൽക്കാൻ അധ്യാപകൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രീലങ്കയിലെ കൊളംബോയിലുള്ള ഒരു ഡോക്ടറുമായി ബന്ധപ്പെട്ടു. തുടർന്ന് മാർച്ച് 2014 28ന് ജോലിയുടെ ഭാഗമായി ഡൽഹിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പാസ്പോർട്ടുമായി വീട്ടിൽ നിന്നിറങ്ങിയ അദ്ദേഹം പുനെയിലെത്തി ഡോ. മോനിക്കിനെ കണ്ടു. ഇവിടെ നിന്ന് ശ്രീലങ്കയിലേക്കുള്ള ടിക്കറ്റ് കിട്ടിയ അദ്ദേഹം മാർച്ച് 31ന് കൊളംബോയിൽ എത്തുകയും സർജറിക്ക് വിധേയനാകുകയും ചെയ്തു. വൃക്ക വിറ്റ അദ്ദേഹത്തിന് 15,80,000 രൂപയാണ് പ്രതിഫലമായി ലഭിച്ചത്.

പണവുമായി തിരിച്ച് നാട്ടിലെത്തിയ അദ്ദേഹം പലിശക്കാരുടെ കടം മുഴുവനായും വീട്ടി. എന്നാൽ, അതിനുശേഷവും പലിശക്കാർ ഭീഷണിയുമായി രംഗത്തെത്തിയതോടെ പലിശക്കാർക്കെതിരെ അധ്യാപകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Published by: Joys Joy
First published: August 17, 2020, 11:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading