• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കത്വ കൊലപാതകം; രാജ്യത്തെ നടുക്കിയ കേസിൽ ഇതുവരെ സംഭവിച്ചത്

കൊലക്കേസില്‍ ആറു പ്രതികളും കുറ്റക്കാരാണെന്ന് ആയിരുന്നു കോടതി വിധിച്ചത്. കത്വ കേസിൽ ഇതുവരെ സംഭവിച്ചത് ഇങ്ങനെയാണ്.

news18
Updated: June 10, 2019, 4:34 PM IST
കത്വ കൊലപാതകം; രാജ്യത്തെ നടുക്കിയ കേസിൽ ഇതുവരെ സംഭവിച്ചത്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 10, 2019, 4:34 PM IST IST
  • Share this:
ശ്രീനഗർ: എട്ടുവയസുകാരിയായ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പത്താൻകോട്ടിലെ ജില്ലാ സെഷൻസ് കോടതി ഇന്നാണ് വിധി പ്രഖ്യാപിച്ചത്. കൊലക്കേസില്‍ ആറു പ്രതികളും കുറ്റക്കാരാണെന്ന് ആയിരുന്നു കോടതി വിധിച്ചത്. കത്വ കേസിൽ ഇതുവരെ സംഭവിച്ചത് ഇങ്ങനെയാണ്.

ജനുവരി 10, 2018: ആടുകളെ മേയ്ക്കാൻ പോയ ബകർവൾ ഗോത്രത്തിൽപ്പെട്ട എട്ടുവയസുകാരി പെൺകുട്ടിയെ റസാന ഗ്രാമത്തിൽ നിന്ന് കാണാതാകുന്നു.

ജനുവരി 12, 2018: എട്ടുവയസുകാരിയുടെ അച്ഛന്‍റെ പരാതിയെ തുടർന്ന് ഹിരനഗർ പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നു.

ജനുവരി 17, 2018: പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നു. പോസ്റ്റ് മോർട്ടത്തിൽ കൂട്ട ബലാത്സംഗം നടത്തി കൊലപ്പെടുത്തിയത് ആണെന്ന് തെളിയുന്നു.

ജനുവരി 22, 2018: ജമ്മു കശ്മീർ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുന്നു

ഫെബ്രുവരി 16, 2018: പ്രതിയായ ആൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് വലതുപക്ഷ ഗ്രൂപ്പ് ആയ ഹിന്ദു ഏകതാ മഞ്ച് പ്രതിഷേധം സംഘടിപ്പിക്കുന്നു.

Loading...

മാർച്ച് 01, 2018: കത്വ ബലാത്സംഗവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പൂജാരിയുടെ അനന്തരവനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഹിന്ദു ഏകതാ മഞ്ച് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ബി.ജെ.പി - പി.ഡി.പി സഖ്യ സർക്കാരിലെ രണ്ട് ബി ജെ പി മന്ത്രിമാരായ ഛന്ദർ പ്രകാശ് ഗംഗ, ലാൽ സിംഗ് എന്നിവർ പങ്കെടുത്തു.

ഏപ്രിൽ 9. 2018: പ്രതിസ്ഥാനത്തുള്ള എട്ടു പേരിൽ ഏഴു പേർക്കുമെതിരെ കത്വ കോടതിയിൽ പൊലീസ് കുറ്റപത്രം ഫയൽ ചെയ്തു.

ഏപ്രിൽ 10, 2018: കുറ്റപത്രം സമർപ്പിക്കപ്പെട്ടവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു. അതേസമയം,
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതിന് പൊലീസ് ചില അഭിഭാഷകർക്ക് എതിരെ കേസ് ഫയൽ ചെയ്തു. ഏപ്രിൽ ഒമ്പതിന് കുറ്റപത്രം സമർപ്പിക്കാൻ എത്തിയപ്പോൾ ആയിരുന്നു ഇവരെ തടഞ്ഞത്.

ഏപ്രിൽ 14, 2018: ഹിന്ദു ഏകത മഞ്ചിന്‍റെ റാലിയിൽ പങ്കെടുത്ത ബി ജെ പി മന്ത്രിമാർ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. യു എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗട്ടേർസ് ഈ ക്രൂര കുറ്റകൃത്യത്തിൽ നീതി വിധിക്കാൻ ആഹ്വാനം ചെയ്തു.

ഏപ്രിൽ 16, 2018: കത്വയിലെ പ്രിൻസിപ്പൾ സെഷൻസ് കോടതി ജഡ്ജിക്ക് മുമ്പാകെ വിചാരണ ആരംഭിച്ചു. പ്രതികളാരും കുറ്റക്കാരല്ലെന്ന് ആയിരുന്നു കോടതിവിധി.

മെയ് 7, 2018: കേസ് കത്വയിൽ നിന്ന് പഞ്ചാബിലെ പത്താൻകോട്ടിലേക്ക് സുപ്രീംകോടതി മാറ്റി. വിചാരണ വേഗത്തിലാക്കാനും ഇൻ-ക്യാമറയാക്കാനും (മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ച്) അപെക്സ് കോടതി നിർദ്ദേശം നൽകി.

ജൂൺ 3, 2019: വിചാരണ അവസാനിച്ചു

First published: June 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...