സാഗർ (മധ്യപ്രദേശ്): ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടോൾ പ്ലാസ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. NH-44-ലെ മാൽത്തോൺ ടോൾ പ്ലാസയിലെ ജീവനക്കാരനായ ഉദൽ യാദവാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഉദൽ യാദവ് പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഇയാൾ, സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടോൾ പ്ലാസയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഉദൽ യാദവ് കുഴഞ്ഞു വീണ് മരിക്കുന്ന ദൃശ്യം പതിഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണ ഉദൽ യാദവിനെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ജീവനക്കാർ ബെഞ്ചിൽ കിടത്തി. ഉടൻ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ അറിയിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.