നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Buddhist Circuit Special Train ബുദ്ധമത കേന്ദ്രങ്ങളിലെ മനോഹരമായ കാഴ്ചകള്‍ക്കിടയിലൂടെ ഒരു ട്രെയിൻ യാത്ര

  Buddhist Circuit Special Train ബുദ്ധമത കേന്ദ്രങ്ങളിലെ മനോഹരമായ കാഴ്ചകള്‍ക്കിടയിലൂടെ ഒരു ട്രെയിൻ യാത്ര

  ഇന്ത്യയിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളായ ബോധ്ഗയ, നളന്ദ, വാരാണസി തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള എട്ടു ദിവസത്തെ ആഢംബര യാത്രയാണ് ഐആര്‍സിടിസി ഒരുക്കുന്നത്.

  Buddist_train

  Buddist_train

  • Share this:
   ബുദ്ധിസ്റ്റ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി വിഭാവനം ചെയ്ത ബുദ്ധിസ്റ്റ് സർക്യൂട്ട് സ്പെഷ്യൽ ട്രെയിൻ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനിന്റെ ആദ്യ യാത്ര.

   സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി ടൂറിസം മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംയുക്തമായാണ് ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിൻ ആരംഭിച്ചത്. ചടങ്ങിൽ ടൂറിസം മന്ത്രാലയത്തിലെയും ഐആർസിടിസിയിലെയും ഉന്നത ഉദ്യോഗസ്ഥരും മറ്റ് വ്യവസായ പങ്കാളികളും പങ്കെടുത്തു. ഒക്ടോബർ 4-നാണു ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.

   ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിൻ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നത് ആഡംബരം കൊണ്ടാണ്. ഇന്ത്യയിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളായ ബോധ്ഗയ, നളന്ദ, വാരാണസി തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള എട്ടു ദിവസത്തെ ആഢംബര യാത്രയാണ് ഐആര്‍സിടിസി ഒരുക്കുന്നത്.

   ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിൻ സഞ്ചാരികൾക്കു നൽകുന്നത് ഇന്ത്യയിലെയും നേപ്പാള്‍ അതിര്‍ത്തിയിലെയും ബുദ്ധമത കേന്ദ്രങ്ങളിലെ മനോഹരമായ കാഴ്ചകള്‍ക്കിടയിലൂടെയുള്ള ഒരു യാത്രാനുഭവമാണ്. ഈ യാത്ര ബീഹാര്‍ ഗ്രാമങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ സഞ്ചാരികൾക്ക് സമ്മാനിക്കും.

   ഈ സര്‍വ്വീസിനായി അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനാണ് റെയില്‍വേ ഉപയോഗിക്കുന്നത്. നാല് ഫസ്റ്റ് ക്ലാസ് എ സി കോച്ചുകളാണ് ഉള്ളത്. രണ്ട് സെക്കന്‍ഡ് ക്ലാസ് എ സി കോച്ചുകളും രണ്ട് പവര്‍ കാറുകളും കൂടാതെ ജീവനക്കാര്‍ക്ക് മാത്രമായി ഒരു തേർഡ് എ സി കോച്ചും പാന്‍ട്രി കാറുമൊക്കെ ഉള്‍പ്പെടുന്നതാണ് ഈ ആഡംബര ട്രെയിന്‍. ട്രെയിനിൽ ഒരുക്കിയ ഏറ്റവും പുതിയ കോച്ചുകള്‍ സഞ്ചാരികള്‍ക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കുന്നു.

   Also Read- IRCTC വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചുറ്റിക്കാണാം; പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ച് ഐആർസിടിസി

   എ സി റെസ്റ്ററന്‍റുകളും അള്‍ട്രാ-മോഡുലാര്‍ കിച്ചനുമൊക്കെ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിനിന്റെ പ്രത്യേകതകളാണ്. കൂടാതെ ഓരോ ബോഗിയിലും സാനിറ്റൈസർ മെഷീനുകൾ ഉണ്ടാകും. ചുമര്‍ചിത്രങ്ങള്‍ പൊതിഞ്ഞ ബോഗികൾ ട്രെയിനിനെ ആകര്‍ഷകമാക്കുന്നു.

   കേന്ദ്ര മന്ത്രാലയങ്ങളും ബീഹാറിലെയും ഉത്തർപ്രദേശിലെയും സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പ്രമുഖ ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ബുദ്ധിസ്റ്റ് സർക്യൂട്ട് വികസിപ്പിച്ചത് ടൂറിസം മേഖലയ്ക്ക് ഏറെ ഗുണകരമാകും.

   ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷമുള്ള സമ്മേളനത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിനും വായു, റെയിൽ, റോഡ് കണക്റ്റിവിറ്റി, അടിസ്ഥാനസൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, സാംസ്കാരിക ഗവേഷണം, പൈതൃകം, വിദ്യാഭ്യാസം, പൊതുജനാവബോധം എന്നീ മേഖലകളിൽ വലിയ എന്നിവയെക്കുറിച്ച് ചർച്ചചെയ്തു. കുശിനഗറിലെയും ശ്രാവസ്തിയിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനം, ബുദ്ധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ആർസിഎസ് ഉദാൻ റൂട്ടുകളുടെ പ്രവർത്തനം, ഗയ റെയിൽവേ സ്റ്റേഷൻ വികസനം, ബുദ്ധമത സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ, സംസ്ഥാന പാതകളുടെ നിർമ്മാണം, ഐതിഹാസിക സ്ഥലങ്ങളിൽ ബോധ ഗയ വികസനം, സ്വദേശ് ദർശൻ പദ്ധതി , ബുദ്ധമത കേന്ദ്രങ്ങളിലെ മ്യൂസിയങ്ങളുടെയും പൈതൃക കേന്ദ്രത്തിന്റെയും വികസനം, ബുദ്ധ ടിബറ്റൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ കൈയെഴുത്തുപ്രതികളുടെ ഡിജിറ്റലൈസേഷനും സംരക്ഷണവും, ബുദ്ധമതത്തെക്കുറിച്ചുള്ള കോഴ്സുകളുടെ വികസനം തുടങ്ങിയവ ചർച്ചയിൽ വിഷയങ്ങളായി.
   Published by:Anuraj GR
   First published: