ന്യൂഡൽഹി : മകന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും പരിഗണനകൾക്കും നന്ദി അറിയിച്ച് അഭിനന്ദന്റെ പിതാവ്. ധീര പോരാളിയാണ് തന്റെ മകനെന്നും അവനെയോർത്ത് അഭിമാനിക്കുന്നുവെന്നും മുൻ എയര്‍ മാർഷൽ കൂടിയായ വർത്തമാൻ പറയുന്നു.
Also Read-'
യുദ്ധത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്'; യെദ്യൂരപ്പയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി ഇമ്രാന് ഖാന്റെ പാര്‍ട്ടിയും'എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പരിഗണനയ്ക്കും നന്ദി... തന്ന അനുഗ്രഹങ്ങൾക്കും ദൈവത്തോടും നന്ദി പറയുന്നു, അബി ജീവിച്ചിരിപ്പുണ്ട്,പരിക്കുകളില്ല, ഉറച്ച മനസോടെ. എത്ര ധൈര്യത്തോടെയാണ് അവൻ സംസാരിച്ചത്... ഒരു യഥാർത്ഥ സൈനികൻ.. അവനെയോർത്ത് ഞാൻ അഭിമാനിക്കുന്നു.. നിങ്ങളുടെയെല്ലാം അനുഗ്രഹം അവനൊപ്പം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്, അവൻ സുരക്ഷിതനായി തിരികെയെത്താൻ പ്രാർത്ഥിക്കുക. അവൻ ഉപദ്രവിക്കപ്പെടരുതെന്ന് ഞാനും പ്രാർത്ഥിക്കുന്നുണ്ട്.. ശാരീരികവും മാനസികവുമായി സുരക്ഷിതനായി തിരികെയെത്താൻ.. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും നന്ദി പറയുകയാണ്. നിങ്ങൾ പകർന്ന ഊർജവും പിന്തുണയും കൊണ്ടാണ് ഞങ്ങൾ കരുത്ത് വീണ്ടെടുത്തത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് വ്യോമസേന പൈലറ്റായ അഭിനന്ദൻ വർത്തമാനെ പാകിസ്ഥാന് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഒരു വീഡിയോയും ഇവർ പുറത്തു വിട്ടിരുന്നു. അഭിനന്ദിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തി വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.