• HOME
  • »
  • NEWS
  • »
  • india
  • »
  • വിമാനത്തിനകത്ത് വെച്ച് തേൾ കുത്തിയെന്ന ആരോപണവുമായി യുവതി

വിമാനത്തിനകത്ത് വെച്ച് തേൾ കുത്തിയെന്ന ആരോപണവുമായി യുവതി

ലാൻഡ് ചെയ്ത ഉടൻ ഡോക്ടർ യുവതിയെ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ ലഭ്യമാക്കുകയും ചെയ്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ന്യൂഡൽഹി: വിമാനവുമായി ബന്ധപ്പെട്ട് യാത്രക്കാർക്കുണ്ടാകുന്ന പലതരം വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. വിമാനത്തിനുള്ളിലെ അതിക്രമം, മൂത്രമൊഴിക്കൽ, പാമ്പിനെയും എലിയെയും കണ്ടെത്തിയത് തുടങ്ങിയ സംഭവങ്ങൾ അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ, വിമാനത്തിനുള്ളിൽവെച്ച് ഒരു യുവതിക്ക് തേളിന്‍റെ കുത്തേറ്റുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. എയർ ഇന്ത്യയുടെ നാഗ്പൂർ-മുംബൈ വിമാനത്തിലാണ് സംഭവം.

    ഇക്കഴിഞ്ഞ ഏപ്രിൽ 23 നാണ് വിമാനത്തിൽവെച്ച് യുവതിക്ക് തേളിന്‍റെ കുത്തേറ്റത്. എയർ ഇന്ത്യയുടെ നാഗ്പൂർ-മുംബൈ വിമാനത്തിൽ (AI 630) ആണ് സംഭവം. ഇതോടെ എയർഇന്ത്യ അടിയന്തരമായി ഒരു ഡോക്ടറെ മുംബൈ വിമാനത്താവളത്തിൽ സജ്ജമാക്കി നിർത്തി. വിമാനം ലാൻഡ് ചെയ്ത ഉടൻ ഡോക്ടർ യുവതിയെ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ ലഭ്യമാക്കാൻ സാധിച്ചതായും എയർഇന്ത്യ പറഞ്ഞു.

    കഴിഞ്ഞ ജൂലൈയിൽ ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിന്റെ കോക്ക്പിറ്റിൽ ഒരു പക്ഷിയെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ഇന്ത്യൻ വിമാനക്കമ്പനിയുടെ കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടെത്തിയതും വലിയ വാർത്തയായിരുന്നു. വിമാനങ്ങളിൽ എലികളെ കാണുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാൽ തേളിന്‍റെ ആക്രമണത്തിൽ യാത്രക്കാരിക്ക് പരിക്കേൽക്കുന്നത് ആദ്യ സംഭവമാണ്.

    Published by:Anuraj GR
    First published: