പൂനെ: ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി അണക്കെട്ടിൽ വീണ യുവാവ് മുങ്ങിമരിച്ചു. പൂനെ വരാലെ സ്വദേശി ദത്ത ഭാരതി (24) ആണ് മരിച്ചതെന്ന് ടിവി9 റിപ്പോർട്ട് ചെയ്യുന്നു.
പൂനെ ജില്ലയിലെ ഖേഡിലുള്ള ഭാമ ആസ്‌ഖേദ് ഡാമിലേക്ക് പോയ ദത്ത ഭാരതി ഒരു ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. മരിച്ചയാൾ മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഖേഡ് താലൂക്ക് ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് ആറിന്, ഹഡപ്‌സറിലെ മുഹമ്മദ്‌വാഡിയിൽ ഇൻസ്റ്റാ-റീലുകൾ നിർമ്മിക്കുകയായിരുന്ന രണ്ട് യുവാക്കൾ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് മറ്റൊരു സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീ മരിച്ചു.
രണ്ട് യുവാക്കളായ അയാൻ ഷഹാനൂർ ഷെയ്‌ക്കും സായിദ് ജാവേദ് ഷെയ്‌ക്കും അവരുടെ ഇരുചക്രവാഹനത്തിൽ പാൽഖി മാർഗിൽ ഇൻസ്റ്റാ-റീലുകൾ നിർമ്മിക്കുകയായിരുന്നു. അമിത വേഗതയിൽ ബൈക്കിൽ സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ എതിരെ വന്ന യുവതിയുടെ സ്കൂട്ടർ ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.