കൊല്‍ക്കത്ത: ഡിവൈഎഫ്ഐ (Dyfi) അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭാ അംഗം എ എ റഹീം തുടരും. ഹിമാങ് രാജ് ഭട്ടാചാര്യ (himang raj bhattacharya) ആണ് പുതിയ ജനറല്‍ സെക്രട്ടറി. കേന്ദ്ര കമ്മിറ്റിയിലേക്ക് ചിന്താ ജെറോം ഉള്‍പ്പടെ കേരളത്തില്‍ നിന്ന് മൂന്ന് വനിതകളെ തെരഞ്ഞെടുത്തു.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഡി വൈ എഫ് ഐ ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് ഉള്‍പ്പടെ നാല് പേരെ ദേശിയ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.
Also Read-
Thomas Cup| ചരിത്രവിജയവുമായി ഇന്ത്യ; തോമസ് കപ്പ് ബാഡ്മിന്റണിൽ കന്നിക്കിരീടം; ഇന്തോനേഷ്യയെ തകർത്തത് 3-0ന്
വി.കെ സനോജ്, ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി. ഇതില്‍ ജെയ്ക് സി തോമസ് ദേശീയ സെന്റര്‍ കേന്ദ്രീകരിച്ചാകും ഇനി പ്രവര്‍ത്തിക്കുക.
Also Read-
Devasahayam Pilla | ദേവസഹായം പിള്ള ഇനി വിശുദ്ധൻ; രാജ്യത്തു നിന്നും ഈ പദവി നേടുന്ന ആദ്യ അൽമായ രക്തസാക്ഷി
മീനാക്ഷിമുഖർജി, നബ്അരുൺദേബ്, ജതിൻമൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാർ. മറ്റ് ഭാരവാഹികൾ: വി ബാസേദ്, ധ്രുബ്ജ്യോതി സാഹ, പലേഷ് ഭൗമിക്ക് (വൈസ് പ്രസിഡന്റുമാർ).
Also Read-
NCP നേതാവ് ശരദ് പവാറിനെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ്; നടി കേതകി ചിതലെ റിമാൻഡിൽ
സഞ്ജീവ്കുമാർ (ട്രഷറർ). ജഗദീഷ്സിങ്ങ് ജഗ്ഗി, കുമുദ് ദേ ബർമ, ജെയ്ക്ക് സി തോമസ്, വെങ്കടേഷ്, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങൾ). കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
Also Read-
Andrew Symonds | എല്ലാവരും സ്നേഹിച്ച സൈമണ്ട്സ്; കണ്ണീരോർമ്മയായി ഓസീസ് മുൻ താരം
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ്, അരുണ്‍ ബാബു, ഡോ ചിന്ത ജെറോം, ഗ്രീഷ്മ അജയ് ഘോഷ്, ഡോ. ഷിജു ഖാന്, എം. ഷാജര്‍, രാഹുല്‍, ആർ ശ്യാമ, എം. വിജിന് എന്നിവരെയാണ് കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.