• HOME
  • »
  • NEWS
  • »
  • india
  • »
  • CoWIN രജിസ്ട്രേഷന് Aadhaar നിർബന്ധമല്ല; 87 ലക്ഷം പേർക്ക് ഐഡി കാർഡ് ഇല്ലാതെ വാക്സിൻ നൽകിയെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

CoWIN രജിസ്ട്രേഷന് Aadhaar നിർബന്ധമല്ല; 87 ലക്ഷം പേർക്ക് ഐഡി കാർഡ് ഇല്ലാതെ വാക്സിൻ നൽകിയെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

ഇന്ത്യൻ പൗരന് നൽകിയിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പിനുള്ള അവകാശത്തിന്റെ സംരക്ഷണത്തിനായി, രാജ്യം മുഴുവൻ ഏകീകൃതമായ രീതിയിൽ ഇതിനകം വിജ്ഞാപനം ചെയ്ത നിയമങ്ങൾ ഫലപ്രദവും വിവേചനരഹിതവുമായി നടപ്പാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

  • Share this:
    കോവിഡ് 19 (Covid 19) വാക്സിനേഷനായി (Vaccination) കോവിൻ (CoWIN) പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് കേന്ദ്രം തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. പാസ്‌പോർട്ട് (Passport), ഡ്രൈവിംഗ് ലൈസൻസ് (Driving License), പാൻ കാർഡ് (Pan Card), വോട്ടേഴ്‌സ് കാർഡ് (Voters ID), റേഷൻ കാർഡ് (Ration Card) എന്നിവയുൾപ്പെടെ ഒമ്പത് തിരിച്ചറിയൽ രേഖകളിൽ ഒന്ന് വാക്‌സിനേഷനായി ഹാജരാക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.

    കോവിൻ പോർട്ടലിൽ കോവിഡ് -19 വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് നിർബന്ധമായി ആവശ്യപ്പെടുന്നുവെന്ന് അവകാശപ്പെട്ട് സിദ്ധാർത്ഥ ശങ്കർ ശർമ്മ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്തത്. ഈ പൊതുതാൽപര്യ ഹർജിയിൽ 2021 ഒക്ടോബർ ഒന്നിന് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു.

    “2021 ഒക്ടോബർ 1ലെ കോടതിയുടെ ഉത്തരവ് അനുസരിച്ച് കോവിൻ പോർട്ടലിൽ രജിസ്‌ട്രേഷന് ആധാർ കാർഡ് നിർബന്ധമല്ലെന്നും ഒമ്പത് തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കാമെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സമർപ്പിച്ചു. ജയിൽ അന്തേവാസികൾ, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയ ഐഡന്റിറ്റി കാർഡുകൾ കൈവശം ഇല്ലാത്ത വ്യക്തികൾക്കായി ഈ മാറ്റം വരുത്തിയിരിക്കുന്നതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും" ബെഞ്ച് പറഞ്ഞു.

    “ഐഡി കാർഡില്ലാത്ത 87 ലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ആധാർ കാർഡ് ഹാജരാക്കാത്തതിനാൽ പ്രതിരോധ കുത്തിവയ്പ്പ് നിഷേധിച്ചെന്ന ഹർജിക്കാരന്റെ പരാതിയും സത്യവാങ്മൂലത്തിൽ പരിഗണിച്ചിട്ടുണ്ട്.

    സാധുവായ പാസ്‌പോർട്ട് ഐഡി ഹാജരാക്കിയിട്ടും ഹർജിക്കാരന് വാക്‌സിനേഷൻ നിഷേധിച്ച ബന്ധപ്പെട്ട സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു. ഹർജിക്കാരന്റെ പരാതി പരിഗണിക്കുന്നു. ബന്ധപ്പെട്ട എല്ലാ അധികൃതരും സർക്കാരിന്റെ നയങ്ങൾക്കനുസൃതമായി പ്രവർത്തിക്കണം" എന്നും കത്തിൽ പറയുന്നു.

    Also Read- കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസകള്‍ അറിയിച്ചു; പുലിവാല്‍ പിടിച്ച് KFC; പിന്നാലെ മാപ്പ് പറച്ചില്‍

    ഇന്ത്യൻ പൗരന് നൽകിയിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പിനുള്ള അവകാശത്തിന്റെ സംരക്ഷണത്തിനായി, രാജ്യം മുഴുവൻ ഏകീകൃതമായ രീതിയിൽ ഇതിനകം വിജ്ഞാപനം ചെയ്ത നിയമങ്ങൾ ഫലപ്രദവും വിവേചനരഹിതവുമായി നടപ്പാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

    Also Read-Arvind Kejriwal | 'ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കും'; AAP-യുടെ 11 പോയിന്റ് അജണ്ട പ്രഖ്യാപിച്ച് കെജ്‌രിവാൾ

    ഇത്തരം നടപടികൾ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തുല്യതയ്ക്കുള്ള അവകാശത്തിന്റെയും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെയും നഗ്നമായ ലംഘനമാണ്. അതിനാൽ, ബന്ധപ്പെട്ട അധികൃതരെ മാറ്റിനിർത്താൻ ഉചിതമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് കോടതി അനുഭാവപൂർവ്വം ഇടപെടണമെന്ന് ഹർജിക്കാരൻ അഭ്യർത്ഥിച്ചു.
    Published by:Jayashankar AV
    First published: