നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് ഇനി ആധാര്‍ കാര്‍ഡും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

  കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് ഇനി ആധാര്‍ കാര്‍ഡും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

  ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരക്കണമെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവിറക്കിയത്.

  Mookambika temple

  Mookambika temple

  • Share this:
   ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് ആധാര്‍ കാര്‍ഡും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും ഹാജരക്കണമെന്ന് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നിയന്ത്രണം തുടരും.

   എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ബി മഹേഷാണ് വ്യക്തമാക്കിയത്. ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ചെക്ക്‌പോസ്റ്റുകളിലും കര്‍ശന പരിശോധന നടത്തുന്നുണ്ട്. ആധാര്‍ കാര്‍ഡ് പരിശോധിക്കനയ്ക്ക് പുറമേ ഭക്തരുടെ ഫോണ്‍ നമ്പരും ശേഖരിക്കും.

   ക്ഷേത്രവളപ്പില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചു. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഈ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്.

   Nipah Virus | കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

   കോഴിക്കോട്: കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസീറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

   വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ റോഡുകള്‍ പൊലീസ് അടച്ചു. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച രാത്രി തന്നെ ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍, ജില്ലകളിലും ജാഗ്രത വേണം. ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

   നാല് ദിവസം മുന്‍പാണ് നിപ രോഗ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കം സാധാരണ പനിയായിരുന്നു. ആദ്യം പനിബാധിച്ച കുട്ടിയെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നിന്ന് പിന്നിട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ കുട്ടിയ്ക്ക് 104 ഡിഗ്രി പനി ഉണ്ടായിരുന്നു. പിന്നാലെ കുട്ടിക്ക് അപസ്മാരവും, ഛര്‍ദ്ദിയും അനുഭവപ്പെട്ടു.

   അബോധവസ്ഥയിലായിരുന്ന കുട്ടി 6 ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ ഡോക്ടര്‍ സാംബിള്‍ ആലപ്പുഴ വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക റിപ്പോര്‍ട്ടില്‍ നിപ്പയെന്ന് സംശയിക്കുന്നപണ്ടെങ്കിലും ആരോഗ്യ വകുപ്പ് ഇത് പുറത്ത് വിട്ടിട്ടില്ല.

   ഇന്ന് പുലര്‍ച്ചെ 4.45 നാണ് മരണം സംഭവിച്ചത്. മ്യതദേഹം മിംസ് ആശുപത്രിയില്‍. അന്തിമഫലം വന്നശേഷമായിരിക്കും സംസ്‌ക്കാരം.
   Published by:Jayesh Krishnan
   First published:
   )}