• HOME
  • »
  • NEWS
  • »
  • india
  • »
  • #MISSIONPAANI:പിന്തുണയുമായി ആമിർഖാൻ; ജല സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമെന്ന് താരം

#MISSIONPAANI:പിന്തുണയുമായി ആമിർഖാൻ; ജല സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമെന്ന് താരം

ജലസംരക്ഷണത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്യമങ്ങളെ ആമിർ പ്രശംസിച്ചു.

 Aamir Khan speaks to CNN-News18

Aamir Khan speaks to CNN-News18

  • Last Updated :
  • Share this:
    ന്യൂഡൽഹി: നെറ്റ് വർക്ക് 18ന്റെ മിഷൻ പാനി ക്യാംപയിന് പിന്തുണയുമായി ബോളിവുഡ് താരം ആമിർഖാൻ. ബുധനാഴ്ചയാണ് ആമിർ പിന്തുണയുമായി എത്തിയത്. ജലം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് താരം പറഞ്ഞു. ജലത്തെ ബഹുമാനിച്ചില്ലെങ്കിൽ നമുക്കത് നഷ്ടമാകുമെന്നും ആമിർ.

    also read: #MISSIONPAANI:ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഈ വാക്കുകൾ മറക്കല്ലേ

    ജല സംരക്ഷണത്തിന്റെ അവബോധം ജനങ്ങളിലുണ്ടാക്കുക എന്നതാണ് മിഷൻ പാനി എന്ന ക്യാംപയ്നിലൂടെ നെറ്റ് വർക്ക് 18 ലക്ഷ്യമിട്ടിരിക്കുന്നത്. ജലസംരക്ഷണത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്യമങ്ങളെ ആമിർ പ്രശംസിച്ചു. ജലസംരക്ഷണത്തിനായി ജലമന്ത്രാലയം ഉണ്ടാക്കിയത് വളരെ മികച്ചതും സുപ്രധാനവുമായ പടിയാണെന്ന് അദ്ദേഹം പറഞ്ഞു.

    2016ൽ ആമിർ ഖാനും ഭാര്യ കിരൺറാവുവും ആരംഭിച്ച പാനി ഫൗണ്ടേഷൻ എന്ന സംഘടനയെ കുറിച്ചും ആമിര്‍ഖാൻ പറഞ്ഞു. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളിലെ വരൾച്ചയ്ക്കെതിരെ പോരാടുന്നതിനാണ് ലാഭേച്ഛയില്ലാതെ ഇത്തരത്തിലൊരു സംഘടന ആരംഭിച്ചതെന്ന് ആമിർ പറഞ്ഞു. സത്യമേവ ജയതേ എന്ന ആമിർ അവതരിപ്പിച്ച പരിപാടിയുടെ ഭാഗമായിട്ടാണ് ഈ സംഘടന ആരംഭിച്ചത്.

    നെറ്റ് വർക്ക് 18ന്റെ ക്യാംപയിനിനെ ആമിർ പ്രശംസിച്ചു. മാറ്റം കൊണ്ടു വരുന്നതിന് ക്യാംപയിൻ ജനകീയമാക്കുന്നതിന്റെ ആവശ്യകതയെ അദ്ദേഹം എടുത്തുപറഞ്ഞു. വളരെ ലളിതവും രസകരവുമായ രീതികളിലൂടെ ജലസംരക്ഷണത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളിൽ മഴവെള്ളം സംഭരിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
    First published: