ന്യൂഡൽഹി: ഗൗതം ഗംഭീർ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ച് നോർത്ത് ഡൽഹിയിലെ എഎപി സ്ഥാനാർഥി അതിഷി രംഗത്ത്. തന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുന്ന ലക്ഷക്കണക്കിന് ലഘുലേഖകൾ വിതരണം ചെയ്തെന്നാണ് ആരോപണം. ഇതിനെ കുറിച്ച് വിവരിക്കുന്നതിനിടെ വാർത്താ സമ്മേളനത്തിൽ വെച്ച് അതിഷി പൊട്ടിക്കരഞ്ഞു.
ഈ ലഘുലേഖകൾ കണ്ട് തനിക്ക് വളരെയധികം വേദന തോന്നിയെന്ന് അതിഷി പറഞ്ഞു. ഗംഭീറിനെ പോലെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾ എങ്ങനെ സുരക്ഷിതയായിരിക്കുമെന്നും അതിഷി ചോദിച്ചു. പത്രത്തിനൊപ്പമാണ് ഈ ലഘുലേഖകൾ വിതരണം ചെയ്തിരിക്കുന്നതെന്നാണ് എഎപി ആരോപിക്കുന്നത്.
അതിഷി ബീഫ് കഴിക്കുന്ന ആളാണെന്നും മിശ്രിത വിഭാഗക്കാരിയാണെന്നുമാണ് ലഘുലേഖയിലെ ആരോപണം. ജാട്ട്- പഞ്ചാബി മാതാപിതാക്കളുടെ മകളാണ് അതിഷിയെന്നും അവർ വിവാഹം ചെയ്തിരിക്കുന്നത് ആന്ധ്രപ്രദേശ് സ്വദേശിയായ ക്രിസ്ത്യാനിയെ ആണെന്നും ലഘുലേഖയിൽ ഉണ്ട്.
സിസോദിയയെയും അതിഷിയെയും ചേർത്തും മോശം പരാമർശങ്ങൾ ഇതിലുണ്ട്. ഭർത്താവ് ഉപേക്ഷിച്ച് പോയ ശേഷം അതിഷിയെ സംരക്ഷിക്കുന്നത് സിസോദിയയാണെന്നും ഇതിൽ പരാമർശിച്ചിട്ടുണ്ട്. അതിഷിയെപ്പോലുള്ള ഒരാൾക്ക് വിലയേറിയ വോട്ടുകൾ നൽകണമെന്നോ എന്നും ഇതിൽ ചോദിക്കുന്നു.
ഇതിനു പിന്നിൽ ഗംഭീർ ആണെന്നാണ് ആരോപണം. ഗംഭീർ ഇത്രയ്ക്ക് തരംതാഴുമെന്ന് കരുതിയില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു. അതേസമയം ആരോപണങ്ങളോട് ഗംഭീർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Aap, Bjp, Contest to loksabha, Gautam Gambhir, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha poll, Loksabha poll 2019, ആം ആദ്മി പാർട്ടി, ഗംഭീര്‍, ബിജെപി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019