ഇന്റർഫേസ് /വാർത്ത /India / വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാം; മുദ്രക്കടലാസിൽ സത്യവാങ്മൂലം ഒപ്പിട്ട് നൽകി AAP സ്ഥാനാർത്ഥികൾ

വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാം; മുദ്രക്കടലാസിൽ സത്യവാങ്മൂലം ഒപ്പിട്ട് നൽകി AAP സ്ഥാനാർത്ഥികൾ

Image : ANI

Image : ANI

തങ്ങളുടെ എല്ലാ സ്ഥാനാർത്ഥികളും സത്യസന്ധരാണെന്നും എന്നാൽ ഈ സ്ഥാനാർത്ഥികൾ സത്യസന്ധരാണെന്ന് വോട്ടർമാർക്ക് ഉറപ്പേകാൻ വേണ്ടിയാണിതെന്ന് കെജ്‌രിവാൾ

  • Share this:

കൂറുമാറ്റം സ്ഥിരമായി മാറിയ ഗോവന്‍ രാഷ്ട്രീയത്തില്‍ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിയിൽ നിന്നും വിട്ടുപോകാതിരിക്കാൻ വ്യത്യസ്തമായ തന്ത്രം പയറ്റി ആം ആദ്മി പാര്‍ട്ടി (Aam Aadmi Party). ഗോവയിലെ (Goa) തങ്ങളുടെ പാർട്ടി സ്ഥാനാര്‍ഥികളെ കൊണ്ട് മുദ്രക്കടലാസിൽ സത്യവാങ്മൂലം (Affidavit) ഒപ്പിട്ട് വാങ്ങിയിരിക്കുകയാണ് പാർട്ടി.

നൂറ് രൂപയുടെ മുദ്രക്കടലാസില്‍ എഴുതി ഒപ്പിട്ട് വാങ്ങിയ സത്യവാങ്മൂലത്തില്‍ പാർട്ടിയോട് വിശ്വസ്തരായിരിക്കുമെന്നും തിരഞ്ഞെടുക്കപ്പെട്ടാൽ സത്യസന്ധമായി പ്രവർത്തിക്കുമെന്നും തിരഞ്ഞെടുപ്പിനിടെ നൽകുന്ന വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ തങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നുമാണ് സ്ഥാനാര്‍ഥികള്‍ ഉറപ്പ് നല്‍കുന്നത്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് മണ്ഡലത്തിലെ ഓരോ വീടുകളില്‍ വിതരണം ചെയ്യണമെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാൾ (Arvind Kejriwal) നിര്‍ദേശിച്ചു.

തങ്ങളുടെ എല്ലാ സ്ഥാനാർത്ഥികളും സത്യസന്ധരാണെന്നും എന്നാൽ ഈ സ്ഥാനാർത്ഥികൾ സത്യസന്ധരാണെന്ന് വോട്ടർമാർക്ക് ഉറപ്പേകാൻ വേണ്ടിയാണ് ഈ സത്യവാങ്മൂലം ഒപ്പിടാൻ ആവശ്യപ്പെട്ടതെന്നും അരവിന്ദ് കെജ്‌രിവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

"ഗോവൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രശ്‌നം അടിക്കടിയുള്ള കൂറുമാറ്റങ്ങളാണ്. ആളുകൾ ഞങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യുന്നതിന് മുമ്പ് തന്നെ അത് ഇല്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," കേജ്‌രിവാൾ ഒരു പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also read- കേരളീയരെ പ്രശംസിച്ച് ദുബായ് ഭരണാധികാരി മലയാളത്തിൽ ട്വീറ്റ് ചെയ്തു; അറബിയിൽ മറുപടിയുമായി മുഖ്യമന്ത്രി

ഗോവയിൽ സത്യസന്ധമായ ഒരു സർക്കാർ കെട്ടിപ്പടുക്കാനാണ് തന്റെ പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അതിലേക്കുള്ള ചവിട്ടുപടിയായാണ് കൂറുമാറ്റങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിയാണെന്നും ആം ആദ്മി പാര്‍ട്ടി മേധാവി പറഞ്ഞു.

നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി കെജ്‌രിവാൾ ഗോവയിലെത്തിയിട്ടുണ്ട്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിൽ ആം ആദ്മി പാർട്ടിക്ക് പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കെജ്‌രിവാളും സംഘവും. 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റ് പോലും വിജയിക്കാനായിരുന്നില്ല.

Also read- KT Jaleel| 'വിധിപ്രസ്താവിക്കാത്ത ന്യായാധിപൻ'; ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും കെ ടി ജലീൽ

സൗജന്യ വൈദ്യുതി, ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കൽ, എല്ലാവർക്കും തൊഴിൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 13 പോയിന്റ് അജണ്ടയിൽ ഗോവയിലും സമാനമായ മാതൃകയാണ് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തിട്ടുള്ളത്.

അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അമിത് പലേക്കറാണ് പാർട്ടിയുടെ മുഖ്യമന്ത്രി മുഖം. സംസ്ഥാനത്തെ ജനസംഖ്യയുടെ 35 ശതമാനത്തോളം വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഭണ്ഡാരി സമുദായത്തിൽ നിന്നുള്ളയാളാണ് 46 കാരനായ അദ്ദേഹം. നിലവിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയുടെ കൈവശമുള്ള സെന്റ് ക്രൂസ് അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയാണ് അദ്ദേഹം.

Also read- MBBS Study| 54കാരനായ അച്ഛനും 18കാരിയായ മകളും ഒരുമിച്ച് ഡോക്ടർ പഠനത്തിന്

ഗോവയിലെ 40 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 നും വോട്ടെണ്ണൽ മാർച്ച് 10 നും നടക്കും.

First published:

Tags: Aam aadmi Party, Aap, Arvind kejriwal, Goa, Goa Elections 2022