• HOME
  • »
  • NEWS
  • »
  • india
  • »
  • ഡൽഹി വിജയത്തിൽ AAP കുതിക്കുന്നു; 24 മണിക്കൂറിനിടെ പാർട്ടിയിൽ ചേർന്നത് 11 ലക്ഷം പേർ

ഡൽഹി വിജയത്തിൽ AAP കുതിക്കുന്നു; 24 മണിക്കൂറിനിടെ പാർട്ടിയിൽ ചേർന്നത് 11 ലക്ഷം പേർ

24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തോളം ആളുകൾ പാർട്ടിയിൽ ചേർന്നെന്ന് ആം ആദ്മി പാർട്ടി വെളിപ്പെടുത്തി.

AAP പ്രവർത്തകർ വിജയം ആഘോഷിക്കുന്നു

AAP പ്രവർത്തകർ വിജയം ആഘോഷിക്കുന്നു

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം ആം ആദ്മി പാർട്ടിക്ക് പുതിയ ഉണർവാണ് നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തോളം ആളുകൾ പാർട്ടിയിൽ ചേർന്നെന്ന് ആം ആദ്മി പാർട്ടി വെളിപ്പെടുത്തി. ആളുകൾക്ക് പാർട്ടിയിൽ ചേരുന്നതിനു വേണ്ടി മിസ്ഡ് കോൾ നൽകാനുള്ള നമ്പർ ആം ആദ്മി പാർട്ടി നൽകിയിരുന്നു. ഡൽഹിയിലെ തകർപ്പൻ വിജയത്തെ തുടർന്ന് ഒരു മില്യണിൽ അധികം ആളുകളാണ് 24 മണിക്കൂറിനുള്ളിൽ പാർട്ടിയിൽ ചേർന്നതെന്ന് ആം ആദ്മി പാർട്ടി ട്വീറ്റിൽ വ്യക്തമാക്കി.

    "രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 11 ലക്ഷത്തോളം ആളുകൾ ആം ആദ്മി പാർട്ടിയുടെ ത്രസിപ്പിക്കുന്ന വിജയത്തിനു ശേഷം 24 മണിക്കൂറിനുള്ളിൽ പാർട്ടിയിൽ ചേർന്നു" - മറ്റൊരു ട്വീറ്റിൽ എ എ പി വ്യക്തമാക്കി.

    ഇന്ത്യയിലെ 91 ശതമാനം 'സിംഗിൾ' ആളുകളും പ്രണയം തേടുന്നത് മാട്രിമോണിയൽ സൈറ്റിൽ

    രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണത്തിലൂടെ മിസ്ഡ് കോള്‍ വഴിയാണ് അംഗത്വം നല്‍കുന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് മിസ്ഡ് കോൾ നൽകുന്നതിനുള്ള നമ്പര്‍ പുറത്തിറക്കിയത്. ആകെയുള്ള 70 സീറ്റുകളിൽ 62 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാർട്ടി ഭരണത്തുടർച്ച നേടിയത്. ബി ജെ പി എട്ടു സീറ്റുകളിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.
    Published by:Joys Joy
    First published: