നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'തികച്ചും ഞെട്ടിക്കുന്നത്'; വോട്ടിംഗ് ശതമാനം പുറത്തുവിടാത്തതിൽ ദുരൂഹത ആരോപിച്ച് കെജ്രിവാൾ

    'തികച്ചും ഞെട്ടിക്കുന്നത്'; വോട്ടിംഗ് ശതമാനം പുറത്തുവിടാത്തതിൽ ദുരൂഹത ആരോപിച്ച് കെജ്രിവാൾ

    അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകുന്നതിലാണ് ആം ആദ്മി ആശങ്ക പ്രകടിപ്പിക്കുന്നത്.

    kejriwal

    kejriwal

    • Share this:
      ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെടുപ്പും എക്സിറ്റ് പോൾ പ്രവചനങ്ങളും കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിംഗ് ശതമാനം പുറത്തുവിടാത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അരവിന്ദ് കെജ്രിവാൾ രംഗത്ത്. വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നതായി എഎപിയും ആരോപിച്ചു.

      also read:എക്സിറ്റ് പോള്‍ ഫലങ്ങൾ പരാജയപ്പെടും; ഡൽഹിയിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മനോജ് തിവാരി MP

      അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈകുന്നതിലാണ് ആം ആദ്മി ആശങ്ക പ്രകടിപ്പിക്കുന്നത്. 'തികച്ചും ഞെട്ടിക്കുന്നത്' എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ  കെജ്രിവാള്‍ വിശേഷിപ്പിച്ചത്. 'തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് വോട്ടിംഗ് ശതമാനം എത്രയാണെന്ന് അവര്‍ വെളിപ്പെടുത്താത്തത്? ' കെജ്രിവാൾ ട്വിറ്ററിൽ ചോദിച്ചു.





      തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാബർപൂരിൽ ചില ഉദ്യോഗസ്ഥർക്ക് ഇവിഎം മെഷീൻ അനധികൃതമായി ഉണ്ടെന്നും ഞങ്ങൾ കേട്ടു. ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകും- സഞ്ജയ് സിംഗ് പറഞ്ഞു

      ശനിയാഴ്ച ആറുമണിക്കാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചത്. ഏകദേശം 22 മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിങ് ശതമാനത്തെ കുറിച്ചുളള ഔദ്യോഗിക കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എഎപിക്ക് വൻ വിജയം പ്രവചിക്കുന്നതായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ.
      Published by:Gowthamy GG
      First published:
      )}