ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ പരാതിയുമായി ആം ആദ്മി പാര്‍ട്ടി. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്നാണ് എഎപി ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് തിസ് ഹസാരി കോടതിയിലാണ് പരാതി നല്‍കിയത്.
ALSO READ: വയനാട്ടില്‍ വീടിനുള്ളില്‍ 'ചാവേറാക്രമണം' രണ്ടുപേര്‍ മരിച്ചു
ഇത് ക്രിമിനല്‍ കുറ്റമാണെന്നും എത്രയും വേഗം ഗംഭീറിനെ അയോഗ്യനാക്കണമെന്നും ഈസ്റ്റ് ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ഥി അതിഷി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഗംഭീറിനെതിരെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
രാജേന്ദ്ര നഗര്‍, കരോള്‍ ബാഗ് എന്നിവിടങ്ങളിലാണ് ഗംഭീറിന് വോട്ടര്‍ ഐഡി ഉള്ളതെന്നും ഒരു വര്‍ഷം വരെ ഗംഭീറിന് തടവ് ശിക്ഷ ലഭിക്കാമെന്നും അവര്‍ പറഞ്ഞു.
ഉടന്‍ അയോഗ്യനാക്കപ്പെടാവുന്ന ഒരാള്‍ക്ക് വോട്ട് ചെയ്ത് വോട്ടര്‍മാര്‍ വോട്ട് പാഴാക്കറുതെന്ന് എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് നിശബ്ദത പാലിക്കുമോ? രണ്ട് വോട്ടര്‍ ഐഡിയുള്ളയാള് എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കും?- എഎപി നേതാവ് സഞ്ജയ് സിംഗ് ചോദിച്ചു.
അതേസമയം ആരോപണങ്ങള്‍ എഎപി നിഷേധിച്ചു. എഎപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ആദ്യം ആരോപിക്കും. പിന്നെ കോടതിയില്‍ പോകും. ഒടുവില്‍ മാപ്പ് പറയും- ഗംഭീര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.