• HOME
  • »
  • NEWS
  • »
  • india
  • »
  • പോലീസുകാരനു നേരെ കാര്‍ ഇടിച്ചുകയറ്റി ബോണറ്റിലിരുത്തി ഓടിച്ചു; AAP നേതാവിനെതിരെ വധശ്രമക്കേസ്

പോലീസുകാരനു നേരെ കാര്‍ ഇടിച്ചുകയറ്റി ബോണറ്റിലിരുത്തി ഓടിച്ചു; AAP നേതാവിനെതിരെ വധശ്രമക്കേസ്

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട കോണ്‍സ്റ്റബിളിന് നേരെ ജഡേജ കാറോടിച്ച് കയറ്റി. ഇതോടെ പോലീസുകാരന്‍ വാഹനത്തിന്റെ ബോണറ്റിലേക്ക് വീണു.

  • Share this:
അഹമ്മദാബാദ്: പോലീസുകാരന് നേരെ കാര്‍ ഓടിച്ചുകയറ്റി ബോണറ്റിലിരുത്തി ഓടിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി യുവനേതാവിനെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. യുവജന വിഭാഗം നേതാവ് യുവരാജ് സിങ് ജഡേജയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് സംഭവം. സമരം ചെയ്തതിന് പോലീസ് കസ്റ്റഡിയിലെടുത്ത അസിസ്റ്റന്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയാണ് ജഡേജ പൊലീസ് ആസ്ഥാനത്ത് എത്തിയത്. പിന്നീടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇയാള്‍ പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ജഡേജ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട കോണ്‍സ്റ്റബിളിന് നേരെ ജഡേജ കാറോടിച്ച് കയറ്റി. ഇതോടെ പോലീസുകാരന്‍ വാഹനത്തിന്റെ ബോണറ്റിലേക്ക് വീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.


ജഡേജയുടെ കാറിന്റെ ഡാഷ്ബോര്‍ഡിലെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അറസ്റ്റ് ചെയ്ത ജഡേജയെ കോടതിയില്‍ ഹാജരാക്കി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ. റാണ പറഞ്ഞു.

ആംബുലൻസ് ലഭിച്ചില്ല; ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത് ഉന്തുവണ്ടിയിൽ; വയോധികയുടെ ദാരുണാന്ത്യത്തിൽ അന്വേഷണം

ഭാര്യയെ ഉന്തുവണ്ടിയിൽ തള്ളി ആശുപത്രിയിലേയ്ക്ക് പോകുന്ന വയോധികന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലാകുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഒരു വയോധികനാണ് ഉന്തുവണ്ടിയിൽ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അദ്ദേഹത്തിന് തന്റെ ഭാര്യയെ രക്ഷിക്കാനായില്ല. ഭാര്യ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ദുരവസ്ഥ വ്യക്തമാകുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തു.

കടുത്ത ദാരിദ്രത്തിൽ കഴിയുന്ന സകുൽ പ്രജാപതി എന്ന മനുഷ്യനാണ് തന്റെ ഭാര്യയെ നഷ്ടപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഖ്‌നൗവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബല്ലിയയിലാണ് സംഭവം. പ്രജാപതി ഭാര്യയെ വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഒരു ക്ലിനിക്കിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അവർ നിർദ്ദേശിച്ചു. ക്ലിനിക്ക് അദ്ദേഹത്തിന് ആംബുലൻസ് നൽകിയില്ലെന്നാണ് റിപ്പോർട്ട്. ക്ലിനിക്കിലെ ഡോക്ടർമാർ രോഗിയ്ക്ക് മരുന്നുകൾ നൽകിയെങ്കിലും 15 കിലോമീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല.

വാഹനസൗകര്യം ഇല്ലാത്തതിനെ തുടർന്ന് വയോധികൻ ഭാര്യയെ ഉന്തുവണ്ടിയിൽ കിടത്തി തള്ളിയാണ് ക്ലിനിക്കിൽ എത്തിച്ചത്. രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരു മിനി ട്രക്ക് ഏർപ്പാടാക്കാൻ ഏകദേശം അഞ്ച് മണിക്കൂർ എടുത്തു. അപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ഇവരുടെ നില ഇതോടെ കൂടുതൽ വഷളായി. ചികിത്സ വൈകിയതോടെ രോഗി മരണത്തിന് കീഴടങ്ങി. മാർച്ച് 28 നാണ് ഈ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്ത മുഖ്യമന്ത്രി മെഡിക്കൽ ആൻഡ് ഹെൽത്ത് ഡയറക്ടർ ജനറലിനോട് ഉത്തരവിട്ടു.
Published by:Sarath Mohanan
First published: