ലഖ്നൗ: ആം ആദ്മി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുരാരി ലാല്‍ ജെയിനെയാണ് ഇന്നലെ ലളിത്പൂരിന് സമീപം പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബാഗും കണ്ടെത്തിയിരുന്നു.
മുരാരി ലാല്‍ അപകടത്തെ തുടർന്നാണ് മരിച്ചതെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. എന്നാൽ എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഒരു യോഗത്തിൽ പങ്കെടുക്കാനായാണ് മുരാരി ലാൽ ലഖ്നൗവിലെത്തിയത്. തുടർന്ന് ഞായറാഴ്ച രാത്രി ട്രെയിനിൽ ലളിത്പൂരിലേക്ക് യാത്ര തിരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു.
Also read: താമസം കാമുകിക്കൊപ്പം; BJP നേതാവിനെ ഫ്ലാറ്റിൽ നിന്നും കൈയ്യോടെ പൊക്കി ഭാര്യ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aam aadmi Party, Aap, Death, Uttarpradesh, Uttarpradesh police